ജറൂസലേമില്‍ ക്രിസ്ത്യന്‍ ചര്‍ച്ചും ജൂതര്‍ അഗ്നിക്കിരയാക്കി

Posted on: February 27, 2015 5:45 am | Last updated: February 26, 2015 at 10:45 pm

ജറുസലേം: ജൂത തീവ്രവാദികളെന്നു സംശയിക്കപ്പെടുന്നവര്‍ ജറൂസലേമില്‍ കൃസ്ത്യന്‍ ചര്‍ച്ച് അഗ്നിക്കിരയാക്കി. സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അഗ്നിക്കിരയായത്. രണ്ടു ദിവസത്തിനിടെ വിശുദ്ധഭൂമിയില്‍ നടക്കുന്ന രണ്ടാമത്തെ വര്‍ഗീയ അക്രമമാണിതെന്ന് പോലീസ് പറഞ്ഞു.
ജറൂസലേം പഴയ നഗരത്തിന്റെ ചുവരിന് തെട്ടപ്പുറത്തുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെമിനാരിയുടെ അനുബന്ധ ഗൃഹത്തിലാണ് അക്രമകാരികള്‍ തീ വെച്ചത്. ചുമരില്‍ യേശുവിനെ നിന്ദിക്കുന്ന വാക്യങ്ങളും കോറിയിട്ടിട്ടുണ്ട്. സംഭവത്തെ പോലീസ് വാക്താവ് ലുഭ സാമ്‌രി ദേശീയ അക്രമണമാണെന്ന് വിശദീകരണത്തില്‍ വ്യക്തമാക്കി.
തീ കൂടുതല്‍ വ്യപിക്കുന്നതിനു മുമ്പ് നിയന്ത്രണ വിധേയമാക്കിയതിനാല്‍ അത്യഹിതങ്ങളോ കാര്യമായ കേടുപാടുകളോ സംഭവിച്ചില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ വെസ്റ്റ് ബാങ്കില്‍ ബത്‌ലഹേമിനടുത്ത് ഒരു മുസ്ലീം പള്ളിയും കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു.