Connect with us

Gulf

കൂടിയ വേഗം പരിശീലിക്കുവാന്‍ ബ്ലൂട്രാക്ക്

Published

|

Last Updated

യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബ്രൂട്രാക്ക് വാഹനം പരിശോധിക്കുന്നു

അബുദാബി: പരമാവധി വേഗത്തില്‍ വാഹനമോടിക്കുന്നതിന് പരിശീലിക്കുവാന്‍ യു കെയുടെ ബ്ലൂട്രാക്ക്. പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് പരിശീലിക്കുവാനാണ് ആധുനിക രീതിയില്‍ പുതിയ സാങ്കേതികവിദ്യയില്‍ 200 ഡിഗ്രി ബ്ലണ്ടഡ് സ്‌ക്രീനോട് കൂടിയ പരിശീലന വാഹനം പുറത്തിറക്കിയത്.
പരമാവധി വേഗത്തില്‍ വാഹനമോടിച്ച് ഇടവഴികളിലൂടെയും നഗരത്തിലൂടെയും മലമുകളിലൂടെയും മരഭൂമിയിലൂടെയും സഞ്ചരിക്കുവാനാണ് ഈ വാഹനം പരിശീലിപ്പിക്കുന്നത്. ത്രിഡി ഗ്രാഫിക്‌സോട് കൂടിയ സ്‌ക്രീനാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സ്ഥായിയായ സ്ഥലത്ത് നിര്‍ത്തി മുന്നിലെ സ്‌ക്രീനില്‍ കാണുന്ന വഴികളിലൂടെ വാഹനം അതിവേഗം ഓടിച്ച് പോകുവാനാണ് പരിശീലിപ്പിക്കുക. അതിവേഗം വാഹനം ഓടിക്കാന്‍ അറിയുന്നവര്‍ക്ക് പതുക്കെ പോകുന്നതിനും പതുക്കെ പോകുന്നവര്‍ക്ക് അതിവേഗം പോകുവാനുമാണ് പരിശീലനം നല്‍കുക. ഓരോ വാഹനങ്ങള്‍ക്കും വാഹനത്തിന്റെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ തുകക്ക് അനുസരിച്ചാണ് വില. നാല് ലക്ഷം ദിര്‍ഹത്തിന് മുകളിലാണ് വാഹനത്തിന്റെ ശരാശരി വില. ആദ്യഘട്ടത്തില്‍ പോലീസ്, സായുധ സേന എന്നിവക്കാണ് ലഭ്യമാക്കുക. ഡ്രൈവിംഗ് നിയമങ്ങള്‍ പൂര്‍ണമായും വാഹനം തന്നെ വിശദീകരിച്ച് നല്‍കുമെന്നതും പ്രത്യേകതയാണ്.