Connect with us

Malappuram

നിലമ്പൂര്‍-വയനാട്- നഞ്ചന്‍കോട് പാത; ഇനിയും നടക്കാത്ത സ്വപ്നം

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് നിലമ്പൂര്‍-വയനാട്- നഞ്ചന്‍ഗോഡ് നിര്‍ദ്ദിഷ്ട റെയില്‍വേ. പലവട്ടം സര്‍വേ നടന്നു.
ബ്രിട്ടീഷുകാര്‍ നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാത നിര്‍മിക്കുന്നതിനുമുമ്പ് 1920ന് മുമ്പ് നഞ്ചന്‍ഗോഡ് പാതയെകുറിച്ച് ആലോചിക്കുകയും അതിന്റെ റഫ്‌കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാത ബ്രോഡ്‌ഗേജായി ബ്രിട്ടീഷുകാര്‍ ഈ പാത കണ്ടിരുന്നുവെന്നത് തീര്‍ച്ച. എന്നാല്‍ ഒരുശതാബ്ദത്തിനുശേഷവും അത ്‌യാഥാര്‍ഥ്യമായില്ല. റയില്‍വെ എന്‍ജിനീയറിംഗ് കം ട്രാഫിക് വിഭാഗം 2001-02-ല്‍ ആരംഭിച്ച ഇതിന്റെ സര്‍വേ 2003-ല്‍ പൂര്‍ത്തിയായി. വഴിക്കടവ്, ബിര്‍ലാവനം, വെള്ളാരമല, വടുവച്ചാല്‍, അയ്യംകൊല്ലി, സുല്‍ത്താന്‍ ബത്തേരി, മയിനഹള്ള, ചിക്ക ബയിറേജ്, യശ്‌വന്ത്പുര എന്നിവിടങ്ങളിലൂടെയുള്ള നിലമ്പൂര്‍ നഞ്ചന്‍ഗുഡ് പാത 2004ല്‍ റെയില്‍വെ ബോര്‍ഡിന് സമര്‍പ്പിച്ചു. എന്നാല്‍ പിന്നീട് ഈ റിപ്പോര്‍ട്ട് റെയില്‍വെ മാറ്റിവച്ചു. 2007-08 ബഡ്ജറ്റില്‍ ഇത്‌വീണ്ടും തലപൊക്കുകയും വീണ്ടും സര്‍വേ ആരംഭിക്കുകയും ചെയ്തു. 2008ല്‍ റയില്‍വേ ബോര്‍ഡിന് വീണ്ടും പുതിയ സര്‍വേ സമര്‍പ്പിച്ചു എസ്റ്റിമേറ്റ് പുതുക്കാന്‍ ആവശ്യപ്പെട്ടപ്രകാരം 2009ല്‍ തന്നെ പുതുക്കി സമര്‍പ്പിക്കുകയും ചെയ്തു. 236 കിലോമീറ്റര്‍ വരുന്ന പാതക്ക് അത് 2338.84 കോടി രൂപയായി മുമ്പ് അത് യഥാക്രമം 911 കോടിയും 1742.11 കോടിയുമായിരുന്നു. പിന്നീട് എസ്റ്റിമേറ്റ് 4000 കോടിക്ക് മുകളിലായി മാറി ട്രാഫിക് റിട്ടേണ്‍ മൈനസ് 5.907ആയി സമര്‍പ്പിച്ച ഈ പദ്ധതി സാങ്കേതിക സാധ്യത, പ്രായോഗികത, തുകയുടെ വലിപ്പം, ട്രാഫിക്‌റേഷ്യു, മറ്റ് നൂലാമാലകള്‍ എന്നിവ പറഞ്ഞ് വീണ്ടും വീണ്ടും ചുവപ്പു നാടയില്‍ കുരുങ്ങിത്തന്നെ കിടക്കുകയാണ്.
ഇന്ത്യന്‍ റെയില്‍വേ പുതിയ പാതകള്‍ക്കായി ഒരുകൊല്ലം മൊത്തമായിമുടക്കുന്ന തുകവച്ചു നോക്കുമ്പോള്‍ ഇത് സമീപഭാവിയില്‍ നടപ്പിലാക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നത്. നഞ്ചന്‍ഗുഡ് പാത നടപ്പിലായാല്‍ വയനാടിന് റെയില്‍വേ ഭൂപടത്തില്‍ സ്ഥാനം ലഭ്യമാവും. മാത്രമല്ല, ചുങ്കത്തറ, വഴിക്കടവ്, വെക്കേുംപൊട്ടി, ബീര്‍ലവനം, ഗ്ലെന്‍ റോക്ക്, ദോവാല, പന്തല്ലൂര്‍, ചിരാല്‍, ബത്തേരിവഴി നഞ്ചന്‍ഗോഡേക്കുള്ള പാതയ്ക്കാണ് മുന്‍ഗണന ലഭിച്ചിട്ടുള്ളത്. സാമ്പത്തിക മുതല്‍ മുടക്കിന്റെ വലിപ്പവും ലാഭക്കുറവും പരിസ്ഥിതി പ്രശ്‌നവും പ്രധാന വെല്ലുവിളികളാണ്. വടക്കേ ഇന്ത്യയില്‍ നാഷനല്‍ പാര്‍ക്കുകളുടെ ഇടയിലൂടെ പാതകള്‍ കടന്നു പോകുമ്പോള്‍ നമ്മുടെ 20 കിലോമീറ്റര്‍ വനം വിലങ്ങുതടിയാകുന്നു.
മാനന്തവാടിവഴിയുള്ള ബദല്‍ പാതയും പരിഗണനയിലുണ്ട്. ഇന്ത്യയിലെ പ്രധാന ഐ ടി സിറ്റികളായ കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാ ദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരുഐ ടി കോറിഡോറിന്റെ സാധ്യത വന്‍ വികസന ത്തിന്റെതാണ്. ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേയ്ക്ക് റെയില്‍ വഴി പോകുന്നത് കൊയമ്പത്തൂര്‍ സേലം വഴിയാണ്. ആ ദൂരം 120 കിലോമീറ്റര്‍ ചുരുക്കാന്‍ ഈ റെയിലിന് കഴിയും. ഡല്‍ഹിയിലേക്ക് 350 കിലോമീറ്റര്‍ കുറയും. മൈസൂര്‍, ഹുബ്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വന്‍ ദൂരക്കുറവ് സൃഷ്ടിക്കും. മഴക്കാലക്കാലത്ത് ഇടക്കിടെതടസ്സപ്പെടുന്ന കൊങ്കണ്‍ റയില്‍വേയുടെ ബദല്‍ റൂട്ടായി ഇത്മാറ്റാനും കഴിയും. വിഴിഞ്ഞം, വല്ലാര്‍പാടം തുറമുഖങ്ങളിലേക്ക് ചരക്കുഗതാഗതം സുഗമമാക്കും. പിന്നോക്ക ജില്ലകളായ മലപ്പുറം, ഗൂഡല്ലൂര്‍, ചാമരാജ് നഗര്‍ എന്നിവിടങ്ങളുടെ വികസനത്തിന് ആക്കം കൂട്ടും. പോരാത്തതിന് ഗുരുവായൂര്‍, ശബരിമല തീര്‍ഥാടകര്‍ക്ക് ഇത് വലിയ അനുഗ്രഹവുമാവും. എന്നാല്‍ കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ പുതിയ ഈ പാത നിലവില്‍വരില്ല എന്ന് ഉറപ്പിച്ച് പറയാന്‍ നമുക്ക്കഴിയും.
പരിസ്ഥിതി ,ദുര്‍ബല പ്രദേശങ്ങളാകുന്ന ഇടങ്ങളിലൂടെ ഈ പാത അസാധ്യമാകും. നമ്മുടെ പ്രതീക്ഷ മങ്ങുകയാണ്.

Latest