Connect with us

Ongoing News

വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് യൂനിസ് ഖാന്‍

Published

|

Last Updated

മെല്‍ബണ്‍: ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്ത നിഷേധിച്ചു പാക്കിസ്ഥാന്‍ താരം യൂനിസ് ഖാന്‍ രംഗത്തെത്തി. ഇത്തരമൊരു വാര്‍ത്ത യൂനിസ് ഖാന്റെ പേരില്‍ ട്വിറ്ററില്‍ പോസ്റ്റു പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണു താരം രംഗത്തെത്തിയത്.
വിരമിക്കലിനെകുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പാക് വെറ്ററന്‍ താരം പറഞ്ഞു. ട്വിറ്ററില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും യൂനിസ് വ്യക്തമാക്കി.
ഇതിനിടെ, ചൂതാട്ട കേന്ദ്രം സന്ദര്‍ശിച്ച പാക് ചീഫ് സെലക്ടര്‍ മോയിന്‍ ഖാന്‍ പാക് ക്രിക്കറ്റ് പ്രേമികളോട് ക്ഷമ ചോദിച്ചു. അനവസരത്തിലാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം സമ്മതിച്ചു.

Latest