മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം മെയ് മൂന്ന് മുതല്‍

Posted on: February 25, 2015 10:40 pm | Last updated: February 25, 2015 at 10:40 pm

VBK-3G_164954fന്യൂഡല്‍ഹി: മെയ് മൂന്നു മുതല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കു രാജ്യത്ത് എവിടെയും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമാക്കുമെന്നു ട്രായ്(‘ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ). ഒരു സംസ്ഥാനത്തുനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു സ്ഥിരമായും അല്ലാതെയും കുടിയേറുന്നവര്‍ക്കാണു പുതിയ പദ്ധതി കൂടുതലായും പ്രയോജനപ്പെടുക.

ഇനി മുതല്‍ പ്രദേശത്തിന്റെയും സേവനങ്ങളുടെയും അടിസ്ഥാനത്തില്‍ ഉപഭോക്താവിനു തന്റെ സൗകര്യാര്‍ഥം മൊബൈല്‍ സേവന ദാതാവിനെ തിരഞ്ഞെടുക്കാം. ഇതുവരെ ഒരു ടെലികോം സര്‍ക്കിളില്‍ മാത്രമായിരുന്നു മാറ്റം അനുവദിച്ചിരുന്നത്.