Connect with us

Ongoing News

സമാപന സമ്മേളനത്തില്‍ അഞ്ച് ലക്ഷം പേര്‍ സംബന്ധിക്കും

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ്മൂന്നാം ദിവസത്തെ പരിപാടികള്‍ 28ന് രാവിലെ ആറ് മണിക്ക് സുഭാഷിതം പരിപാടിയോടെആരംഭിക്കും. എട്ട് മണിക്ക് “പ്രസ്ഥാനം; ചരിത്രവഴികള്‍” സെഷന്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പത്ത് മണിക്ക് തൊഴിലാളി സമ്മേളനം മന്ത്രി എ പി അനില്‍കുമാറും കര്‍ഷക സമ്മേളനം മന്ത്രി കെ പി മോഹനനും ഉദ്ഘാടനം ചെയ്യും. ആലി മുസ്‌ലിയാര്‍ സ്‌ക്വയറില്‍ നടക്കുന്ന എം ഒ ഐ നാഷണല്‍ മീറ്റ് സയ്യിദ് ഫര്‍ഹത്ത് മിയാഖാന്‍ യു പി ഉദ്ഘാടനം ചെയ്യും. 11 മണിക്ക് “സമകാലിക ഇന്ത്യയിലെ മാധ്യമ ഇടപെടലുകള്‍” എന്ന വിഷയത്തില്‍ നടക്കുന്ന മാധ്യമ സംവാദം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അജിത് സാഹി ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. രണ്ട് മണിക്ക് നടക്കുന്ന “ഉണര്‍വിന്റെ യൗവ്വനം” സെഷന്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് മമ്പുറം തങ്ങള്‍ സ്‌ക്വയറില്‍ സാന്ത്വനം ക്ലബ്ബ് കോണ്‍ഫറന്‍സ്മന്ത്രി ഷിബു ബേബി ജോണും ഉമര്‍ ഖാസി സ്‌ക്വയറില്‍ സ്ഥാപന മേധാവികളുടെ സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഉദ്ഘാടനം ചെയ്യും.
4.30 ന് “എന്റെ ഇസ്‌ലാം അനുഭവങ്ങള്‍” സ്‌നേഹ സംഭാഷണം ഡോ. കെ കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അധ്യക്ഷത വഹിക്കും. സി ഹരിദാസ്, കെ പി രാമനുണ്ണി, പി ദാമോദരന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പ്രഭാഷണം നടത്തും. ഏഴ് മണിക്ക് ദേശീയോദ്ഗ്രഥന സമ്മേളനം ഉത്തര്‍പ്രദേശ് ന്യൂനപക്ഷ മന്ത്രി അഅ്‌സംഖാന്‍ ഉദ്ഘാടനം ചെയ്യും. ഇതേ സമയം മമ്പുറം തങ്ങള്‍ സ്‌ക്വയറില്‍ നടക്കുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം ഉദ്ഘാടനം ചെയ്യും. 9.30ന് സമസ്ത പ്രസിഡന്റായിരുന്ന എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അനുസ്മരണം നടക്കും.
സമാപന ദിവസമായ മാര്‍ച്ച് ഒന്നിന് രാവിലെ ആറ് മണിക്ക് വഴിവിളക്കോടെ നഗരി ഉണരും. രാവിലെ എട്ട് മണിക്ക് ദഅ്‌വ കോണ്‍ഫറന്‍സ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പത്ത് മണിക്ക് മമ്പുറം തങ്ങള്‍ സ്‌ക്വയറില്‍ പ്രൊഫഷണല്‍ കോണ്‍ഫറന്‍സ് ഡോ. ഫള്‌ലുല്ല ചിശ്ത്തി ഡല്‍ഹി ഉദ്ഘാടനം ചെയ്യും. ഇതേ സമയം ഉമര്‍ഖാളി സ്‌ക്വയറില്‍ വ്യാപാരി വ്യവസായി സമ്മേളനം പത്മശ്രീ ഡോ. ആസാദ് മുപ്പന്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്‍കരീം ഹാജി ചാലിയം അധ്യക്ഷത വഹിക്കും. ആലി മുസ്‌ലിയാര്‍ സ്‌ക്വയറില്‍ ഐ സി എഫ് പ്രവാസി സമ്മേളനം പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും.
പതിനൊന്ന് മണിക്ക് വിഷന്‍ 2025 പട്ടുവം കെ പി അബൂബക്കര്‍ മൗലവി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ അവതരിപ്പിക്കും. ഒരു മണിക്ക് മമ്പുറം തങ്ങള്‍ സ്‌ക്വയറില്‍ ക്യാമ്പസ് സമ്മിറ്റ് സയ്യിദ് മുഹമ്മദ് അഫ്‌സല്‍ ഐ പി എസ് ഉദ്ഘാടനം ചെയ്യും. 1.30ന് ദേശാന്തരീയ വര്‍ത്തമാനം സെഷന്‍ തൗര്‍ഖീര്‍ റസാഖാന്‍ ബറേലി ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് ദ മെസേജ് പരിപാടിക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. സമാപന സമ്മേളനത്തില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കും. സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മലേഷ്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ സമ്മേളനത്തിനെത്തും