Connect with us

Kerala

നിസാം പണം നല്‍കി ഒത്തുതീര്‍ത്ത കേസുകളും വിജിലിന്‍സ് അന്വേഷിക്കും: അഭ്യന്തര മന്ത്രി

Published

|

Last Updated

കാഞ്ഞാണി (തൃശൂര്‍): വിവാദ വ്യവസായി മുഹമ്മദ് നിസാം പണം നല്‍കി ഒത്തുതീര്‍ത്ത മുഴുവന്‍ കേസുകളും വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ആഡംബര കാറിടിച്ച് നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വാധീനം അന്വേഷണത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പേരാമംഗലം സ്റ്റേഷനിലെ ഒരാളെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ബന്ധുക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. എം എല്‍ എ മാരായ വി എസ് സുനില്‍കുമാര്‍, പി എ മാധവന്‍, ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു. നിസാമിന്റെ പേരില്‍ കാപ ചുമത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന വക്കീലിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
നിസാമിനെതിരെ
ബെംഗളൂരു
പൊലീസിന്റെ
അറസ്റ്റ് വാറന്‍ഡ്
തൃശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ ബെംഗളൂരു പോലീസിന്റെ അറസ്റ്റ് വാറന്‍ഡ്. കബന്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് ഇന്നലെ രാവിലെ വിയ്യൂര്‍ സബ് ജയിലിലെത്തി വാറന്‍ഡ് അധികൃതര്‍ക്ക് കൈമാറിയത്. 2014 ഡിസംബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. ബെംഗളൂരു സിറ്റിയിലൂടെ അമിത വേഗത്തിലും മറ്റു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടകരമാകുന്ന രീതിയിലും വാഹനമോടിക്കുകയും ഇതു ചോദ്യം ചെയ്ത ബെംഗളൂരു സ്വദേശിയായ ബൈക്ക് യാത്രികനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി.
നോട്ടീസ് കന്നഡയിലായതിനാല്‍ എന്നാണ് നിസാമിനെ ബെംഗളൂരിലേക്കു കൊണ്ടുപോകുന്നതിനെ കുറിച്ച് പോലീസിന് കൃത്യതയില്ല. ബെംഗളൂരു പോലീസോ കേരള പോലീസോ നിസാമിനെ ബെംഗളൂരിലേക്ക് കൊണ്ടുപോകുമെന്നാണ് അധികൃതര്‍ പറയുന്നത്.

Latest