Connect with us

Malappuram

കടലുണ്ടികടവ് പാലത്തിന് മുകളില്‍ റോഡ് തകര്‍ന്നു

Published

|

Last Updated

പരപ്പനങ്ങാടി: കടലുണ്ടി കടവ് പാലത്തിന് മുകളില്‍ റോഡ് ഗതാഗതത്തിന് സാധ്യമാകാത്ത വിധം തകര്‍ന്നത് ദുരിതമാകുന്നു. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ ടാറിംഗുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ കുഴി കണ്ട് പെട്ടെന്ന് വാഹനം നിര്‍ത്തുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കും. ചമ്രവട്ടം പാലത്തിലൂടെ തിരൂര്‍-പരപ്പനങ്ങാടി-കടലുണ്ടിക്കടവ് വഴി ചാലിയം ഫറോക്ക് ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ ദിനംപ്രതി പാലത്തിലൂടെ കടന്നു പോകുന്നുണ്ട്.
അവിടവിടെ രൂപപ്പെട്ട കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാല്‍ കുഴികളടച്ച് റോഡ് നവീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കോഴിേക്കാട് ജില്ലയില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ കടലുണ്ടി കടവ് അഴിമുഖം മേഖലയില്‍ അസ്തമയം ദര്‍ശിക്കാന്‍ എത്താറുണ്ട്. എന്നാല്‍ ഇവിടെ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാതെ റോഡ് നവീകരിക്കാതെ മാസങ്ങളായി അവഗണനയില്‍ കഴിയുകയാണ്.

Latest