Connect with us

Kerala

സെക്യൂരിറ്റി ജീവനക്കാരന്റെ കൊല: നിസാമിന്റെ ഭാര്യക്ക് നോട്ടീസ്

Published

|

Last Updated

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായി നിസാമിന്റെ ഭാര്യ അമലിനെ പോലീസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനായി അമലിന് അന്വേഷണം സംഘം നോട്ടീസ് നല്‍കി. മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം ആക്രമിക്കുമ്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രബോസിനെ ആക്രമിക്കാന്‍ തോക്ക് എടുത്തുകൊണ്ടുവരാന്‍ നിസാം ഭാര്യയോട് ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു.

തൃശൂര്‍ ഷോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നിസാമിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. ഗേറ്റ് തുറന്നുകൊടുക്കാന്‍ വൈകിയതിനായിരുന്നു ആക്രണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.