Connect with us

Kozhikode

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവം: മാറാട് സ്വദേശി പിടിയില്‍

Published

|

Last Updated

കോഴിക്കോട്: എല്‍ ഐ സി ഓഫീസ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചയാള്‍ പിടിയില്‍.
മാറാട് വെള്ളരികണ്ടിപറമ്പ് സാഗര സരണിയില്‍ നാസറിന്റെ മകന്‍ അബ്ദുസ്സനദ് (26) ആണ് പിടിയിലായത്. ഇന്നലെ ഫറോക്കില്‍ എസ് ഐ അബ്ദുന്നാസറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിക്കുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.
അതേ—സമയം ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ കോഴിക്കോട് കക്കോടി പടിഞ്ഞാറ്റും—മുറി മണാട്ട്‌പൊയില്‍ സുന്ദരന്‍—(61) ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്‍ ഐ സി ഗോഡൗണിനു സമീപം പുകവലിച്ചതു ചോദ്യം ചെയ്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനായ സുന്ദരന് ക്രൂര മര്‍ദനമേറ്റത്. ഫറോക്ക് പൂതേരി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഐ സി—യുടെ ഫയല്‍ ഗോഡൗണിനു മുന്നില്‍ കഴിഞ്ഞ ദിവസമാണു സംഭവം.
സ്‌കോളര്‍ഷിപ്പ്
കോഴിക്കോട്: ഗവണ്‍മെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫനല്‍/വൊക്കേഷനല്‍/ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പിന്റെ അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയായിരിക്കണം. അപേക്ഷാ ഫോറം മാര്‍ച്ച് 25 വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18.

Latest