Connect with us

National

തികഞ്ഞ ആസൂത്രണത്തോടെ കെജ്‌രിവാളിന്റെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി

Published

|

Last Updated

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഇന്നലെ നടത്തിയ പൊതുജനസമ്പര്‍ക്ക പരിപാടിയായ ജനതാ ദര്‍ബാറില്‍ നിരവധി പേര്‍ പങ്കെടുത്തു.
കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ പൊതുജന സമ്പര്‍ക്ക പരിപാടി നടന്നത്. മികച്ച ആസൂത്രണത്തോടെയാണ് പരിപാടി നടത്തിയത്. പത്ത് മണിക്കാരംഭിച്ച ദര്‍ബാറില്‍ 200 പേരുടെ പരാതികള്‍ മുഖ്യമന്ത്രി കേട്ടു.
12.30ന് പരിപാടികള്‍ അവസാനിക്കുകയും ചെയ്തു. പാര്‍ട്ടി ഓഫീസിലാണ് ജനസമ്പര്‍ക്ക പരിപാടി നടന്നത്.
പരിപാടി സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.