Connect with us

Malappuram

ആവേശച്ചൂടില്‍ സര്‍ക്കിള്‍ ഭാരവാഹികളുടെ നഗരി കാണല്‍

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ആവേശച്ചൂടില്‍ സര്‍ക്കിള്‍ ഭാരവാഹികളുടെ നഗരികാണല്‍ ശ്രദ്ധേയമായി. കഴിഞ്ഞ ഒന്‍പത് മാസക്കാലം സര്‍ക്കിളുകളിലും അടിസ്ഥാനഘടകമായ യൂണിറ്റുകളിലും സമ്മേളനാരവം മുഴക്കുന്നതില്‍ മുന്നില്‍ നിന്ന കര്‍മ്മ ഭടന്‍മാരെ റോഡിനിരുവശവും തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ തക്ബീര്‍ധ്വനികളുയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് നഗരിയിലേക്ക് എതിരേറ്റത്.
നഗരിയില്‍ ജില്ലാ സാരഥികളായ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സി കെ യു മൗലവി മോങ്ങം, മുഹമ്മദ് ഇബ്‌റാഹീം തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. എടരിക്കോട് സുന്നി മസ്ജിദില്‍ നടന്ന “പോര്‍മുഖം” സെഷന്‍ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ബശീര്‍ പറവന്നൂര്‍, അബൂബക്കര്‍ പടിക്കല്‍, അലവിഹാജി, കെ പി ജമാല്‍ കരുളായി പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന നഗരി കാണല്‍ പ്രകടനത്തിന് അസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന്, ബശീര്‍ അരിമ്പ്ര, യു ടി ശമീര്‍, ബദറുദ്ദീന്‍ കോഡൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സര്‍ക്കിള്‍ ആസ്ഥാനങ്ങളില്‍ ഭാരവാഹി പ്രകടനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള പ്രകടനങ്ങളും വിവിധയിടങ്ങളില്‍ നടക്കും.

പിന്തുണയുമായി സൗഹൃദ സംഗമം
കോട്ടക്കല്‍: ചരിത്ര സംഗമത്തിന് പിന്തുണയുമായി നടത്തിയ സൗഹൃദ സംഗമം ശ്രദ്ധേയമായി. ആതിഥേയരായ കോട്ടക്കല്‍ സോണ്‍ നടത്തിയ സൗഹൃദ സംഗമമാണ് സുന്നി കൈരളിയുടെ ചരിത്ര മഹാസംഗമത്തിന് പിന്തുണയര്‍പ്പിച്ചത്. കോട്ടക്കലിലെയും പരിസരത്തെയും വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ ഒത്തുകൂടല്‍ പാറയില്‍ ടവറില്‍ നടന്നു. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരായ വി ടി രാധാകൃഷ്ണന്‍, പള്ളിപ്പുറം ആലിക്കുട്ടിഹാജി, മങ്ങാടന്‍ അബ്ദു, ബശീര്‍ എടരിക്കോട്, ഉണ്ണികൃഷ്ണന്‍, ഹംസ അഞ്ചുമുക്ക്, യൂസുഫ് തൈക്കാടന്‍, പ്രമോദ് മാസ്റ്റര്‍, ശശിധരന്‍ മാസ്റ്റര്‍ തുടങ്ങിയവരാണ് സംബന്ധിച്ചത്.
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി സൗഹൃദസംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കണ്‍വീനര്‍ എം എന്‍ കുഞ്ഞഹമ്മദ്ഹാജി, സംസ്ഥാന സെക്രട്ടറി സി പി സൈതലവി ചെങ്ങര, പി അലവി ഹാജി സംബന്ധിച്ചു. അബൂബക്കര്‍ പടിക്കല്‍ സ്വാഗതവും ഹസൈന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest