പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച വിജയം

Posted on: February 16, 2015 11:17 pm | Last updated: February 16, 2015 at 11:17 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം. രണ്ട് സീറ്റുകളിലേക്ക് നടന്ന ലോക്‌സഭാ സീറ്റിലേക്ക് തൃണമുല്‍ കോ ണ്‍ഗ്രസിന്റെ സ്ഥനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയക്കൊടി പാറിച്ചത്. ബോംഗോനില്‍ മമതാബാല ഠാക്കൂറും കൃഷ്ണഗഞ്ജില്‍ സത്യജിത് ബിശ്വാസുമാണ് വിജയിച്ചത്. ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മേധാവിത്വം ഒരിക്കല്‍ക്കൂടി തെളിക്കുകയാണ് ഉപതിരഞ്ഞെടുപ്പ് വിജയം.
രണ്ട് ലക്ഷത്തിലധികം വേട്ടുകള്‍ക്കാണ് ബോംഗാനില്‍ മമാതാ ബാല ഠാക്കൂര്‍ വിജയിച്ചത്. കൃഷ്ണഗഞ്ജില്‍ 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സത്യജിത്ത് ബിശ്വാസ് വിജയിച്ചത്. രണ്ട് മണ്ഡലങ്ങളിലും തൃണമുല്‍ കോണ്‍ഗ്രസ് കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. ബോംഗാനില്‍ സി പി എമ്മിന്റെ ദേബേശ് ദസ് രണ്ടാം സ്ഥാനം നേടി. കൃഷ്ണഗഞ്ജില്‍ ബി ജെ പിയുടെ മാനബേന്ദ്ര റോയിയെയാണ് സത്യജിത് പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് വിജയം എല്ലാ സഹോദരീസഹോദരന്മാര്‍ക്കും സമര്‍പ്പിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്‌സമായ മമതാ ബാനര്‍ജി പറഞ്ഞു. തിരെഞ്ഞടുപ്പ് ക്യാമ്പയിനില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. എന്നാലും, തനിക്ക് സത്യം വിജയിക്കുമെന്ന ആത്മവിശ്വസമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ലോക്‌സഭയില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ അംഗ സംഖ്യ 34 ആയി. തിരെഞ്ഞടുപ്പ് സമയത്ത് നിരവധി തൃണമുല്‍ നേതാക്കന്മരാണ് ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു, ഇത് ഭരിക്കുന്ന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കഴിഞ്ഞ 13ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ബോംഗാനില്‍ 79.9 ശതമാനവും കൃഷ്ണഗഞ്ജില്‍ 81.8 ശതമാനവുമായിരുന്നു വേട്ടിംഗ് നില.