National
യുപിയില്‍ കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുഗള്‍സരയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടം തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ചു. കെട്ടിടത്തിന്റെ ഉടമ ഉള്‍പ്പെടെ താഴത്തെ നിലയില്‍ കിടന്നുറങ്ങിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. എട്ട് വയസ്സില്‍ താഴെ പ്രായമുള്ള രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലഖ്‌നൗവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയാണ് മുഗള്‍സാര. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----