Connect with us

Malappuram

കാളപൂട്ട് മത്സരത്തിന് നിരോധനം: കന്ന് ഉടമകള്‍ പ്രതിസന്ധിയില്‍

Published

|

Last Updated

കല്‍പകഞ്ചേരി: കാളപൂട്ട് മത്സരത്തിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇതേ ആവശ്യത്തിന് കന്നുകാലികളെ വളര്‍ത്തുന്നവര്‍ പ്രതിസന്ധിയില്‍. കാളപൂട്ട് മത്സരത്തോട് പ്രിയമുള്ള കന്നുകാലി ഉടമകളെയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുക.
ഏറെ പണം ചെലവഴിച്ച് ഇവയെ വളര്‍ത്തി ജില്ലക്കകത്തും പുറത്തും നടക്കുന്ന കാളപൂട്ട് മത്സരത്തില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം നേടുന്നതിലൂടെ ഉടമകള്‍ പ്രശസ്തരാകുമെന്നത് ആഗ്രഹിച്ചായിരുന്നു. നാട്ടിന്‍ പുറങ്ങളിലും മറ്റും പ്രശസ്തമായ ചില തറവാടുകളില്‍ ഇത്തരം കന്നുകളെ പരിപാലിക്കുന്നതിനായി പ്രത്യേകം ജോലിക്കാരെ നിര്‍ത്തുന്ന സമ്പ്രദായം ഇപ്പോഴും നിലവിലുണ്ട്. കാളപൂട്ട് മത്സരം നിരോധിച്ചതോടെ അമിത വിലക്ക് വാങ്ങിയ കന്നുകളെ എറെ നഷ്ടം സഹിച്ച് വില്‍ക്കേണ്ട സാഹചര്യമാണ് ഉടമകള്‍ക്കുള്ളത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍ക്ക് ജോലി ഇല്ലാതായിത്തീരുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
വ്യത്യസ്ത സ്ഥലങ്ങളില്‍ നടക്കുന്ന കാളപൂട്ട് മത്സരത്തില്‍ പങ്കെടുത്ത് വിജയം നേടുന്ന കന്നുകളെ ഇവിടെ വെച്ച് തന്നെ മോഹ വില നല്‍കി സ്വന്തമാക്കിയ ഉടമകള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം ഏറെ ഇരുട്ടടിയായത്. ഇത്തരം മത്സരം നിരോധിച്ചു കൊണ്ട് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് നേരത്തെ തന്നെ നിലവിലുണ്ട്. മൃഗങ്ങളെ ഉപദ്രവിക്കുന്ന തരത്തിലുള്ള മത്സരങ്ങള്‍ മൃഗങ്ങളോടുള്ള ക്രൂരത (നിരോധന) നിയമം കര്‍ശനമാക്കി ദിവസങ്ങള്‍ക്ക് മുമ്പാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.

---- facebook comment plugin here -----

Latest