Connect with us

Kerala

കേരളത്തിന്റെ സ്വര്‍ണ നേട്ടം 23 ആയി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് രണ്ട് സ്വര്‍ണം. കനോയിങ്ങില്‍ വനിതാ ടീമും സൈക്ലിങ്ങ് വനിതാ വിഭാഗം വ്യക്തിഗത പര്‍സ്യൂട്ടില്‍ ടി പി അഞ്ജിതയുമാണ് സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 23 ആയി. ദേശീയ ഗെയിംസില്‍ കേരളം നാലാം സ്ഥാനത്താണിപ്പോള്‍.
വനിതകളുടെ 500 മീറ്റര്‍ ടൈം ട്രയലില്‍ കേരളത്തിന്റെ കെസിയ വര്‍ഗീസ് വെള്ളി നേടി. കയാക്കിങ്ങില്‍ കേരളത്തിന് ഒരു വെങ്കലം ലഭിച്ചു. ഡബിള്‍സ് വനിതാ വിഭാഗത്തില്‍ അനുഷ മിനിമോള്‍ സഖ്യമാണ് മെഡല്‍ നേടിയത്.
അതേസമയം പരിശീലനത്തിനായി സര്‍ക്കാര്‍ അവധി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സൈക്ലിങ്ങില്‍ നേരത്തെ സ്വര്‍ണം നേടിയ മഹിതാ മോഹനും വി രജനിയും ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു.

Latest