Connect with us

Sports

സ്വര്‍ണ നേട്ടം 21; അത്‌ലറ്റിക്‌സില്‍ മെഡല്‍ ക്ഷാമം

Published

|

Last Updated

തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് അത്‌ലറ്റിക്‌സില്‍ മെഡല്‍ ക്ഷാമം നേരിടുന്നു. രണ്ട് ദിവസങ്ങളിലായി എട്ട് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും മാത്രമാണ് കേരളത്തിന് ട്രാക്കില്‍ നിന്ന് നേടാനായത്. അതേസമയം, സൈക്ലിംഗിലെയും ബാഡ്മിന്റണിലെയും സ്വര്‍ണത്തോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 21 ആയി. രണ്ട് സ്വര്‍ണവും എട്ട് വെള്ളിയും രണ്ട് വെങ്കലവുമായിരുന്നു ഇന്നലത്തെ കേരളത്തിന്റെ മെഡല്‍ സമ്പാദ്യം.
വനിതാ വിഭാഗം പത്ത് കിലോമീറ്റര്‍ സ്‌ക്രാച്ച് റേസ് വിഭാഗത്തില്‍ മഹിത മോഹനാണ് കേരളത്തിന് വേണ്ടി ഇരുപതാമത് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ രജനി വിജയകുമാരി വെള്ളിയും ബിസ്മി എസ് സൈദുകോയ വെങ്കലവും നേടി. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ഡബിള്‍സിലായിരുന്നു കേരളത്തിന്റെ മറ്റൊരു സ്വര്‍ണ നേട്ടം. അരുണ്‍ വിഷ്ണു- ആല്‍വിന്‍ ഫ്രാന്‍സിസ് സഖ്യമാണ് സ്വര്‍ണമണിഞ്ഞത്. 17-21, 21-11, 21-17 എന്ന സെറ്റിനാണ് ഹരിയാനയുടെ അക്ഷിത് മഹാജന്‍- കേത്ചഹാല്‍ സഖ്യത്തെ തോല്‍പ്പിച്ചത്. എന്നാല്‍, വനിതാ വിഭാഗം ബാഡ്മിന്റണില്‍ 21-14, 21-18 എന്നീ സെറ്റുകള്‍ക്ക് തെലങ്കാനയോട് കേരളം തോറ്റു.
അത്‌ലറ്റിക്‌സില്‍ വനിതകളുടെ 1,500 മീറ്ററില്‍ സി നി എ മാര്‍ക്കോസും കേരളത്തിനായി വെള്ളി നേടി. കയാക്കിംഗ്- കനോയിംഗില്‍ വനിതകളുടെ കയാകിംഗ് ആയിരം മീറ്ററില്‍ കേരള ടീം വെള്ളി നേടി.

ബ്യൂറോ ചീഫ്, തിരുവനന്തപുരം