Connect with us

Kozhikode

എസ് വൈ എസ് ജില്ലാ റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം

Published

|

Last Updated

കോഴിക്കോട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ്‌വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാ റോഡ് മാര്‍ച്ചിന് പ്രൗഢോജ്ജ്വല തുടക്കം. രാമനാട്ടുകരയില്‍ എസ്എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ജാഥാ ക്യാപ്റ്റന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
വി എം കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി, സെക്രട്ടറി റിയാസ് കക്കംപള്ളി സംസാരിച്ചു.
ഇടിയങ്ങര, മാവൂര്‍ റോഡ്, കുറ്റിക്കാട്ടൂര്‍, മുക്കം, കൊടുവള്ളി, നരിക്കുനി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ റോഡ് മാര്‍ച്ച് വൈകീട്ട് ഏഴിന് പൂനൂരില്‍ സമാപിച്ചു. സി മുഹമ്മദ് ഫൈസി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, ഇബ്‌റാഹീം സഖാഫി താത്തൂര്‍, എ കെ സി മുഹമ്മദ് ഫൈസി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഉദ്ഘാടന പ്രഭാഷണങ്ങള്‍ നടത്തി.
എസ് വൈ എസ് ജില്ലാ നേതാക്കളായ ആലിക്കുട്ടി ഫൈസി, കെ അബ്ദുല്ല സഅദി, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, നാസര്‍ ചെറുവാടി, സലീം അണ്ടോണ, ഹാമിദ് സഖാഫി, സാബിത്ത് അബ്ദുല്ല സഖാഫി, ഹുസൈന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളാണ്.
ഇന്ന് രാവിലെ ഒമ്പതിന് ബാലുശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. നടുവണ്ണൂര്‍, പേരാമ്പ്ര, മേപ്പയൂര്‍, തുറയൂര്‍, നന്തി, ഓര്‍ക്കാട്ടിരി, തീക്കുനി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാദാപുരം കല്ലുവാതുക്കലില്‍ സമാപിക്കും. 33 അംഗങ്ങള്‍ അടങ്ങുന്ന സ്വഫ്‌വ സംഘം യാത്രയെ അനുഗമിക്കും.

Latest