Connect with us

Kozhikode

നാദാപുരം അക്രമം; സര്‍വക്ഷി യോഗം; നഷ്ടപരിഹാരം വിലയിരുത്താന്‍ കലക്ടര്‍ ചെയര്‍മാനായി കമ്മിറ്റി

Published

|

Last Updated

വടകര: നാദാപുരം അക്രമ സംഭവത്തില്‍ നഷ്ടപരിഹാരം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായി കമ്മിറ്റി രൂപവത്കരിച്ചു. സ്ഥലം എം പി, എം എല്‍ എ, എ ഡി എം, സബ് കലക്ടര്‍, റൂറല്‍, എസ് പി എന്നിവര്‍ അംഗങ്ങളായിരിക്കും.
നാശനഷ്ടത്തിന്റെ കണക്ക് റവന്യൂ അധികൃതര്‍ കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ അര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരെ കൂടി ഉള്‍പ്പെടുത്തി നഷ്ടപരിഹാരത്തുക വിതരണം ചെയ്യും.
നാദാപുരം ദുരിതാശ്വാസ നിധി എന്ന പേരില്‍ പ്രത്യേക ഫണ്ട് രൂപവത്കരിച്ചാണ് നഷ്ടപരിഹാരത്തുക നല്‍കുക. ദുരിതാശ്വാസ ഫണ്ടിലേക്കായി ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രമുഖ പ്രവാസി വ്യവസായി വി കെ മേനോന്‍ ഒരു കോടി രൂപയുടെ ചെക്ക് നല്‍കി.
പ്രമുഖ വ്യവസായി എം എ യൂസുഫലി ഒരു കോടി രൂപയും കെ പി സി സി പത്ത് ലക്ഷം രൂപയും നല്‍കും.