Connect with us

Malappuram

നഗരവീഥികളില്‍ ആവേശത്തിരയിളക്കി റോഡ് മാര്‍ച്ച്

Published

|

Last Updated

തിരൂരങ്ങാടി/മലപ്പുറം: നാടും നഗരവും ഉഴുതുമറിച്ച് ആദര്‍ശ കേരളം കാത്തിരിക്കുന്ന മഹാസംഗമത്തിന് വരവറിയിച്ച് എസ് വൈ എസ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ റോഡ് മാര്‍ച്ച് നഗരവീഥികളില്‍ ആവേശത്തിരയിളക്കി.
കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കി ആറുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രസ്ഥാനത്തിന്റെ സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സമ്മേളനത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് മാര്‍ച്ച് കടന്നുവന്നതോടെ നാടുംനഗരവും സാര്‍ഥക മുന്നേറ്റത്തിന്റെ വിളിനാദമായി. കഴിഞ്ഞദിവസം എടക്കരയില്‍ നിന്നും പ്രയാണമാരംഭിച്ച റോഡ് മാര്‍ച്ചിന് ഇന്നലെ രാവിലെ ഒമ്പതിന് തേഞ്ഞിപ്പലം സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ തലപ്പാറയിലാണ് ആദ്യ സ്വീകരണം നല്‍കിയത്.
ഇ അബ്ദുല്‍ മജീദ് അഹ്‌സനിയുടെ അധ്യക്ഷതയില്‍ ജില്ലാസെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. പി കെ എസ് തങ്ങള്‍ തലപ്പാറ പ്രാര്‍ഥന നടത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, കെ ടി അഹമ്മദ്‌കോയ സഖാഫി പ്രസംഗിച്ചു. സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി, സയ്യിദ് സാലിഹ് തുറാബ്, സി കെ യു മൗലവി, അബ്ദു ഹാജി വേങ്ങര, ഇ കെ അഹമ്മദ്‌കോയ സഖാഫി, ബശീര്‍ അരിമ്പ്ര, പി കെ എം ബശീര്‍ ഹാജി, പി വി മുഹമ്മദ് സംബന്ധിച്ചു.
തിരൂരങ്ങാടി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ നടന്ന സ്വീകരണ സമ്മേളനം വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ പി ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ശരീഫ് നിസാമി, വി ടി ഹമീദ് ഹാജി, ഇ മുഹമ്മദലി സഖാഫി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍, കെ പി കുഞ്ഞിക്കോയതങ്ങള്‍ സംബന്ധിച്ചു. യൂനിറ്റുകളില്‍ നിന്ന് സ്വരൂപിച്ച സമ്മേളന നിധി യൂനിറ്റ് പ്രതിനിധികള്‍ ജാഥാക്യാപ്ടന് കൈമാറി. ജില്ലാ സ്വഫ്‌വ അംഗങ്ങളുടെ അകമ്പടിയോടെ നടക്കുന്ന റോഡ് മാര്‍ച്ചിന് അതാത് സോണ്‍ സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്. താനാളൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കേന്ദ്രമുശാവറ അംഗം അബ്ദു മുസ്‌ലിയാര്‍ താനാളൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സക്കീര്‍ മാസ്റ്റര്‍ അരിമ്പ്ര പ്രമേയ പ്രഭാഷണം നടത്തി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ബശീര്‍ മാസ്റ്റര്‍ പറവന്നൂര്‍, സി കെ യു മൗലവി മോങ്ങം, ദുല്‍ഫുഖാറലി സഖാഫി, അബ്ദുഹാജി വേങ്ങര, പി വി മുഹമ്മദ് പ്രസംഗിച്ചു.
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സോണ്‍ നേതാക്കളായ പാലക്കല്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ശരീഫ് സഅദി കെ പുരം, സൈനുദ്ദീന്‍ ബാഖവി പകര തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വീകരണസമ്മേളനത്തില്‍ ഡോക്ടറേറ്റ് ലഭിച്ച അബ്ദുലത്തീഫ് ഫൈസി മീനടത്തൂരിനെയും സമ്മേളന ഭാഗമായി 60 ചുമരെഴുത്ത് പൂര്‍ത്തീകരിച്ച അയ്യൂബ് താനാളൂര്‍, അബ്ദുര്‍റഹ്മാന്‍ കാളിയേക്കല്‍, ഖമറുദ്ദീന്‍ താനാളൂര്‍, അബ്ദുനാസര്‍ താനാളൂര്‍ എന്നിവരെയും അനുമോദിച്ചു. ഒ മുഹമ്മദ് കാവപ്പുര സ്വാഗതവും പി അയ്യൂബ് താനാളൂര്‍ നന്ദിയും പറഞ്ഞു. ഇന്ന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന എടപ്പാള്‍, കൊളത്തൂര്‍, മലപ്പുറം, വേങ്ങര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കോട്ടക്കലില്‍ സമാപിക്കും. ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് വൈകീട്ട് നാല് മണിക്കാണ് സ്വീകരണം. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കോട്ടപ്പടി സുന്നി മസ്ജിദ് പരിസരത്ത് നിന്നാരംഭിക്കുന്ന സ്വഫ്‌വ അംഗങ്ങളുടെ റാലി നഗരം ചുറ്റി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിക്കും. ബദറുദ്ദീന്‍ കോഡൂര്‍, ഹനീഫ സഖാഫി, മുനീര്‍ സഖാഫി, ഇര്‍ശാദ് സഖാഫി മാര്‍ച്ചിന് നേതൃത്വം നല്‍കും.
തിരൂര്‍: എസ് വൈ എസ് ജില്ലാ റോഡ് മാര്‍ച്ച് ഇന്നലെ തിരൂരില്‍ സമാപിച്ചു. വൈകിട്ട് അഞ്ചിന് തിരൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച സ്വഫ്‌വ അംഗങ്ങളുടെ പ്രകടനം ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നേതൃത്വം നല്‍കി. റോഡ് മാര്‍ച്ച് സമാപന സമ്മേളനം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് അബ്ദുസ്സമദ് മുട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. അലവി സഖാഫി കൊളത്തൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സി വി മുഹമ്മദ് ഹാജി, ബശീര്‍ പറവന്നൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സി കെ വി മൗലവി, അബ്ദുഹാജി പ്രസംഗിച്ചു. ലത്തീഫ് കൂട്ടായി നന്ദിയും റസാഖ് സഖാഫി വാക്കാട് നന്ദിയും പറഞ്ഞു.

Latest