കിഡ്‌നി പ്രവര്‍ത്തനം നഷ്ടപ്പെട്ട സല്‍മാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

Posted on: February 6, 2015 8:19 pm | Last updated: February 6, 2015 at 11:06 pm

10944059_667205900075078_294900961_nപെരിന്തല്‍മണ്ണ: പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് 6ാം വാര്‍ഡില്‍ ടിഎന്‍ പുരത്ത് താമസിക്കുന്ന കിഴക്കേതില്‍ അലവിയുടെ മകന്‍ രണ്ട് കിഡ്‌നിയുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ട് ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഏറെ പ്രയാസം അനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരും സഹപ്രവര്‍ത്തകും ചേര്‍ന്ന് സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന സല്‍മാന്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലും,അല്‍ഷിഫ ഹോസ്പിറ്റലിലും നിരന്തരം ഡയാലിസിസ് നടത്തിവരികയാണ്. ഏകദേശം 25 ലക്ഷത്തില്‍പരം രൂപയുണ്ടെങ്കിലേ ഈ 22 വയസുകാരനേയും കുടുബത്തേയും രക്ഷപ്പെടുത്താന്‍ കഴിയൂ. ഇവരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാനായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പുലാമന്തോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കമ്മിറ്റിയുടെ പേരില്‍ ഒരു അക്കൗണ്ട് ആരംഭിച്ച പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്.
ചെയര്‍മാന്‍; ചന്ദ്രമോഹന്‍ പനങ്ങാട്(9846377141),കണ്‍വീനര്‍;കെ. കുഞ്ഞിമുഹമ്മദ്(9447108291),ട്രഷറര്‍; ഷബീര്‍.എംപി(9961715370)
സൗത്ത് ഇന്ത്യന്‍ ബാങ്ക് പുലാമന്തോള്‍
A/C No-0595053000005707
IFSC Code; SIBL0000595