Connect with us

Thrissur

ലോക ബേങ്കിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തിയ പദ്ധതികളില്‍ തൃപ്തി രേഖപ്പെടുത്തി

Published

|

Last Updated

കുന്നംകുളം: കാട്ടാമ്പാല്‍ പഞ്ചായത്തില്‍ ലോക ബാങ്കിന്റെ ഫണ്ട്് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളില്‍ ലോക ബാങ്ക് അതികൃതര്‍ തൃപ്തി രേഖപ്പെടുത്തി.ലോക ബാങ്കിലെ പെര്‍ഫൊമിഗ് ഓഡിറ്റ് യൂണീറ്റിലെ കെ സജീവിന്റെ നേതൃത്തത്തിലുളള ഉദ്യോഗസ്ഥരാണ് പഞ്ചായത്തിന്റെ പദ്ധതികളെ പറ്റി പരിശേധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
201516 വര്‍ഷത്തിലെ ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് അങ്കണവാടികളുടെ കെട്ടിടങ്ങള്‍ ഉള്‍പടെയുളളവ നിര്‍മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഷാജി അറിയിച്ചു.വീടുകളില്‍ ശുദ്ധജല കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുളള പരാതിയില്‍ വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രടറി എജെ ബൈജു യോഗത്തില്‍ അവതരിപ്പിച്ചു.വിജിലര്‍സ് റിപ്പേര്‍ട്ട് പ്രകാരം മുന്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവര്‍ കുറ്റ വിമുക്തരായതായി എംഎസ് മണികണ്ഠന്‍ പറഞ്ഞു.വിജിലന്‍സ് റിപ്പോര്‍ട്ട് പരാമര്‍ഷിച്ച കോ ഒഡിനേറ്റര്‍മാര്‍ക്ക് നിയമ സഹായം നല്‍കാന്‍ ഐക്യകണ്ഠമായി തീരുമാനിച്ചു.കോഴിഗ്രാമം പദ്ധതിയില്‍ ഗുണബോകതൃ വിഹിതം അടക്കാത്തവര്‍ക്ക് ഇന്ന് 8 മണി മുതല്‍ മൃഗാശുപത്രിയില്‍ എഗ്രിമെന്റ് വെക്കാനുളള സൗകര്യം ഏര്‍പ്പെടുത്തി.

Latest