Connect with us

Wayanad

കുടുംബശ്രീ തിരഞ്ഞെടുപ്പ്: മികവിന്റെ അംഗീകാരം ജില്ലക്ക്

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലേക്ക് നടത്തിയ തെരഞ്ഞടുപ്പ് ജില്ലയില്‍ സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കിയതിന് സംസ്ഥാന മിഷന്‍ നല്‍കുന്ന മികവിനുള്ള അംഗീകാരം ജില്ലക്ക് ലഭിച്ചു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസ്ഥാന – ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനമായ സി.ഡി.എസ് (പഞ്ചായത്ത്, മുനിസിപ്പല്‍ തലം), എ.ഡി.എസ് (വാര്‍ഡ് തലം) അയല്‍ക്കൂട്ടതലം എന്നീ മൂന്ന് തലങ്ങളില്‍ മുന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മികവിനുള്ള അംഗീകാരം (സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്) കുടുംബശ്രീ സംസ്ഥാന എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഡോ.കെ.ബി.വല്‍സല കുമാരിയില്‍ നിന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് ഏറ്റുവാങ്ങി. കുടുംബശ്രീ സംസ്ഥാന ഡയരക്ടര്‍ പി.ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ അഡ്വ. എന്‍.എ.ഖാലീദ് പ്രസംഗിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest