Connect with us

Kozhikode

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് : 71265 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി

Published

|

Last Updated

കോഴിക്കോട്: എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംഘടിപ്പിച്ച മാതൃകാപരീക്ഷയായ എക്‌സലന്‍സി ടെസ്റ്റ് സംസ്ഥാനത്തെ 690 കേന്ദ്രങ്ങളില്‍ നടന്നു. മലയാളം, ഇംഗ്ലീഷ്, കന്നട, മീഡിയങ്ങളില്‍ ഇംഗ്ലീഷ്, ഗണിതം, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലാണ് മാതൃകാ പരീക്ഷ നടന്നത്. എസ് എസ് എഫ് എട്ട് വര്‍ഷം മുമ്പ് തുടക്കംകുറിച്ച എക്‌സലന്‍സി ടെസ്റ്റില്‍ 71265 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആനക്കര കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ: എം വീരാന്‍കുട്ടി നിര്‍വഹിച്ചു. എസ് എസ് എഫ് ഡെപ്യൂട്ടി പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. പി വി അഹമ്മദ് കബീര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്ത്വം നല്‍കി.
എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് കെ. സൈനുദ്ധീന്‍ സഖാഫി, സെക്രട്ടറിമാരായ കെ അബ്ദുര്‍റഷീദ്, മുഹമ്മദലി കിനാലൂര്‍, ഡോ. ഹുറൈര്‍കുട്ടി, സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മമ്മിക്കുട്ടി, ഡി സി സി സെക്രട്ടറി സി ടി സൈതലവി, ടി.എം അബൂബക്കര്‍ കുമ്പിടി, അഡ്വ. ബഷീര്‍, ഇ പരമേശ്വരന്‍, എം വി ഖാലിദ്, അഷ്‌റഫ് അഹ്‌സനി ആനക്കര, മുഹമ്മദ് മാസ്റ്റര്‍, എം.ടി രവി എന്നിവര്‍ സംബന്ധിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് സ്വാഗതവും ജില്ലാ സെക്രട്ടറി പി. സൈതലവി നന്ദിയും പറഞ്ഞു.
ജില്ലാ ഡിവിഷന്‍ തലങ്ങളില്‍ ജനപ്രതിനിധികളും വിദ്യാഭ്യാസ വിചക്ഷണരുമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടത്തി ഫെബ്രുവരി 11 ന് www.ssfkeralainfo.com എന്ന വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കും.
ആത്മവീശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പഠനം സുഗമമാകുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളുള്‍ക്കൊള്ളുന്ന മോട്ടിവേഷന്‍ ക്ലാസ് പരീക്ഷക്ക് മുന്നോടിയായി എല്ലാ കേന്ദ്രങ്ങളിലും നടന്നു.