Connect with us

Kozhikode

'ഗോഡ്‌സേയെ മഹദ്‌വത്കരിക്കാനുള്ള ശ്രമം ഇന്ത്യയുടെ അടിത്തറ തകര്‍ക്കും'

Published

|

Last Updated

കോഴിക്കോട്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ കൊലയാളിയായ നാഥൂറാം വിനായക് ഗോഡ്‌സെയെ വലുതാക്കി ഗാന്ധിജിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഹിന്ദു വര്‍ഗീയ വാദികളുടെ ശ്രമം ഇന്ത്യയുടെ അടിത്തറ തകര്‍ക്കുമെന്ന് എം പി വീരേന്ദ്രകുമാര്‍. മഹാത്മാഗാന്ധി ഇന്ത്യന്‍ ഇഗാലിറ്റേറിയന്‍ അക്കാദമി ഇഖ്ബാല്‍ അവന്യുവില്‍ സംഘടിപ്പിച്ച ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ നിന്ദിക്കുന്ന പ്രവണത ആഘാതം ഉണ്ടാക്കുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷനായ എം പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. പി ദാമോദരന്‍, കെ എസ് വെങ്കിടാചലം, ടി പി മുഹമ്മദ് ഫാറൂഖ്, എം കെ മുഹമ്മദ് ഫാറൂഖ്, എം കെ മുഹമ്മദലി, സി പി സൈതലവി സംസാരിച്ചു. രാജന്‍ ബാലുശ്ശേരി സ്വാഗതവും ഇ പി ജ്യോതി നന്ദിയും പറഞ്ഞു.

Latest