Connect with us

Thrissur

ചാലക്കുടിയില്‍ 'കുരുവികള്‍ക്ക് ഒരുകൂട് ' പദ്ധതി

Published

|

Last Updated

ചാലക്കുടി: ഇനി മുതല്‍ അങ്ങാടിക്കുരുവികള്‍ക്ക് പുതിയ കൂട്ടില്‍ അന്തിയുറങ്ങാം. വനംവകുപ്പിന്റെ സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അങ്ങാടിക്കുരുവികളെ സംരക്ഷിക്കുന്നതിനായി “കുരുവികള്‍ക്കൊരുകൂട്” പദ്ധതി തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676 പദ്ധതിപ്രകാരം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളേയും പക്ഷികളേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി ചന്തയില്‍ കൂടുകള്‍ സഥാപിച്ചു.
പ്ലൈവുഡ് കൊണ്ടു നിര്‍മിച്ചതും 18 സെന്റിമീറ്റര്‍ നീളവും 10 സെന്റിമീറ്റര്‍ ഉയരവുമുള്ള കൂടാണ് ഇവയ്ക്കായി നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ട ശേഷമാണു ഈ പദ്ധതി ചാലക്കുടിയിലും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ കുരുവിക്കൂട് സ്ഥാപിച്ചുകൊണ്ടു നഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ സി എസ് സുരേഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡി എഫ് ഒ സുനില്‍ പാമഡി, നഗരസഭ പ്രതിപക്ഷ നേതാവ് പി എം ശ്രീധരന്‍, കൗണ്‍സിലര്‍ പി പി പോള്‍, പ്രസ് ക്ലബ് പ്രസിഡന്റ് സി കെ പോള്‍, വിവിധ സംഘടനാ നേതാക്കളായ ജോയ് മൂത്തേടന്‍, സി കെ വിന്‍സെന്റ്, വര്‍ഗീസ് മാളക്കാരന്‍, ജോയ് മഞ്ഞളി തുടങ്ങിയവര്‍ സംസാരിച്ചു.

Latest