Connect with us

Kasargod

ഹൈവേ മാര്‍ച്ച് സമാപനം: കാസര്‍കോട്ട് സംഘാടക സമിതി ഓഫീസ് തുറന്നു

Published

|

Last Updated

കാസര്‍കോട്: എസ് വൈ എസ് 60-ാം വാര്‍ഷിക ഭാഗമായി അടുത്ത മാസം ആറ് മുതല്‍ 15 വരെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് നടക്കുന്ന ഹൈവേ മാര്‍ച്ചിന്റെ സമാപന മഹാസമ്മേളനം 15ന് വൈകിട്ട് കാസര്‍കോട്ട് നടക്കും. സ്വഫ്‌വ റാലിയുടെയും സമാപന സമ്മേളനത്തിന്റെയും സുഗമമായ നടത്തിപ്പിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം സുന്നി സെന്റര്‍ ബില്‍ഡിംഗില്‍ സംഘാടകസമിതി ഓഫീസ് തുറന്നു. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് മൗലവി ആലംപാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എ ബി മൊയ്തു സഅദി, മൂസ സഖാഫി കളത്തൂര്‍, നാസ്വിര്‍ ബന്താട്, ജബ്ബാര്‍ ഹാജി, അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ സംബന്ധിച്ചു. ജില്ലാ ഇ സി ഓഫീസ്, ജില്ലാതല റോഡ് മാര്‍ച്ച് സംഘാടകസമിതി കാര്യാലയം തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കും.

Latest