Connect with us

Ongoing News

സഞ്ജുവിന് ഡബിള്‍; കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

Published

|

Last Updated

തലശ്ശേരി: കേരളവും സര്‍വീസസും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു വി സാംസണിന്റെ ഇരട്ട ശതകത്തിന്റെ പിന്‍ബലത്തില്‍ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 483 റണ്‍സെടുത്തു. കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറിയാണ് സഞ്ജു ഇന്നലെ സ്വന്തമാക്കിയത്. സുമിതിന്റെ പന്തില്‍ പുറത്താകുമ്പോള്‍ സഞ്ജു 264 പന്തില്‍ 207 റണ്‍സ് അടിച്ചെടുത്തിരുന്നു.
രോഹന്‍ പ്രേം (45), അക്ഷയ് കോടോത്ത് (35), റൈഫി വിന്‍സന്റ് ഗോമസ് (42), തലശ്ശേരിക്കാരനായ അരങ്ങേറ്റക്കാരന്‍ അക്ഷയ് ചന്ദ്രന്‍ (39) എന്നിവരും കേരളത്തിനു വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. സര്‍വീസസിന് വേണ്ടി സൂരജ് യാദവ് 94 റണ്‍സിന് അഞ്ചും ദീപക് പൂനിയ രണ്ടും സൗരഭ് സുമിത്, രംജത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സര്‍വീസസ് രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 85 റണ്‍സ് എന്ന നിലയില്‍ പതറുകയാണ്. രജത് പഠിവാല്‍ 45ഉം യശ്പാല്‍ സിംഗ് പത്തും റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നു. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രന്‍ 29 റണ്‍സ് വഴങ്ങി ഒന്നും അമിത് വര്‍മ 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ടും വിക്കറ്റ് വീഴ്ത്തി.

Latest