Connect with us

Palakkad

മതങ്ങളെല്ലാം പഠിപ്പിക്കുന്നത് സ്‌നേഹം: രണ്ടത്താണി

Published

|

Last Updated

വടക്കഞ്ചേരി: മനുഷ്യനെ തിരിച്ചറിയാനും ജാതീയതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മാനവിക സ്‌നേഹം സൃഷ്ടിക്കാനും മനുഷ്യജീവിതത്തില്‍ ധര്‍മവും നീതിയും സംസ്ഥാപിക്കാനും മതം സഹായിക്കുന്നുവെന്ന് ഡോ ഹുസ്സൈന്‍ രണ്ടത്താണി പറഞ്ഞു.
കല്ലേക്കാട് ജാമിഅ ഹസനിയ്യ ഇരുപതാം വാര്‍ഷിക ബിരുദദാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച സ്‌നേഹസംവാദത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വമതങ്ങളും വര്‍ഗീയതയും തീവ്രവാദവും നീക്കി സ്‌നേഹമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിക്ടോറിയ കോളജ് അസി പ്രൊഫ ഡോ അബൂബക്കര്‍ പത്തംകുളം ഉദ്ഘാടനം ചെയ്തു.
ഹസ്സൈനാര്‍ നദ് വി അസ് ഹരി അധ്യക്ഷത വഹിച്ചു. ഫാദര്‍ ജിജുവര്‍ഗീസ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ബോബന്‍ ജോര്‍ജ്ജ്, കെ വി കെ ബുഖാരി. കെ എസ് തങ്ങള്‍ പഴമ്പാലക്കോട്, കെ നൂര്‍മുഹമ്മദ് ഹാജി, റഫീഖ് ചുണ്ടക്കാട്, അബ്ദുള്‍ഖാദിര്‍ മുസ് ലിയാര്‍, തൗഫീഖ് അല്‍ഹസനി, അശ്‌റഫ് മമ്പാട് പ്രസംഗിച്ചു. കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, എന്‍ കെ സിറാജുദ്ദീന്‍ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

Latest