Connect with us

Malappuram

ബി ജെ പി ഹര്‍ത്താല്‍ ഭാഗികം

Published

|

Last Updated

മലപ്പുറം: ബാര്‍കോഴ വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം.
ജില്ലയിലെ ചിലയിടങ്ങളില്‍ നേരിയ തോതില്‍ പ്രശ്‌നങ്ങളുണ്ടായി. സ്വകാര്യ വാഹനങ്ങള്‍ രാവിലെ മുതല്‍ തന്നെ ഓടിയിരുന്നു. ഉച്ചയായതോടെ ടാക്‌സി വാഹനങ്ങളും ഓടി തുടങ്ങി. ഹര്‍ത്താലിനെ ആഘോഷമാക്കി റോഡുകളില്‍ കുട്ടികള്‍ പലയിടങ്ങളിലും ക്രിക്കറ്റും ഫുട്‌ബോളും കളിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
തിരൂരങ്ങാടി: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തിരൂരങ്ങാടി മേഖലയില്‍ സമ്മിശ്രപ്രതികരണം. ചെമ്മാട് വെന്നിയൂര്‍ കുന്നുംപുരം ചേളാരി മൂന്നിയൂര്‍ ഭാഗങ്ങളിലെ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരു ചക്രവാഹനങ്ങലും ചെറിയ വാഹനങ്ങളും മാത്രമേ ഓടിയൊള്ളു. ഗ്രാമപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കടകള്‍ തുറന്നു. ചെമ്മാട് രാവിലെ ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലേക്ക് ഒരാള്‍ വാഹനവുമായി എത്തിയതിനെച്ചൊല്ലി നേരിയ വാഗ്വാദം ഉണ്ടായി. തിരൂരങ്ങാടി പോലീസ് എത്തി രംഗം ശാന്തമാക്കി.
എടപ്പാള്‍: ഇന്നലെ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എടപ്പാളിലും പരിസര പ്രദേങ്ങളിലും പൂര്‍ണമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. കടകള്‍ പൂര്‍ണയായും അടഞ്ഞ് കിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഉച്ചയോടെ ബി ജെ പിയുടെ നേതൃത്വത്തില്‍ എടപ്പാളില്‍ പ്രകടനം നടത്തി.
വേങ്ങര: ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വേങ്ങരയില്‍ ഭാഗികം. കട കമ്പോളങ്ങള്‍ ഭാഗികമായി തുറന്നു. ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഒറ്റപ്പെട്ട് ടാക്‌സികള്‍ ഓടി. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലോടി.
കാളികാവ്: ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ കാളികാവ് ചോക്കാട് മേഖലകളില്‍ പൂര്‍ണം. കറുത്തേനി വൈകോലങ്ങാടി ഭാഗങ്ങളില്‍ ഹര്‍ത്താല്‍ ആഘോഷമാക്കി മാറ്റി യുവാക്കള്‍ നടുറോഡില്‍ വടം വലി, ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.
നിലമ്പൂര്‍: ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി യും സര്‍വീസ് നടത്തിയില്ല. നാടുകാണി ചുരം വഴി സര്‍വീസ് നടത്തുന്ന കര്‍ണാടക , തമിഴ്‌നാട് സംസ്ഥനങ്ങളില്‍ നിന്നുള്ള അന്തര്‍ സംസ്ഥാന ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു.

Latest