Connect with us

International

അമേരിക്കയെ വിശ്വാസമില്ല; എങ്കിലും ബന്ധമാകാം: ഫിഡല്‍ കാസ്‌ട്രോ

Published

|

Last Updated

ഹവാന: ക്യൂബ-അമേരിക്ക ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുടെ പിന്തുണ. എങ്കിലും അമേരിക്കന്‍ നയങ്ങളോടുള്ള എതിര്‍പ്പ് അദ്ദേഹം മറച്ചുവച്ചില്ല. അമേരിക്കന്‍ നയങ്ങളെ ഞാന്‍ വിശ്വാസത്തിലെടുക്കുന്നില്ല, എന്നു കരുതി ഇപ്പോള്‍ ഉണ്ടായിട്ടുള്ള സൗഹൃദാന്തരീക്ഷത്തിന് താന്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
“ലോകത്തെ എല്ലാവരുമായും സൗഹൃദം ഉണ്ടാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് ഞങ്ങളുടെ എതിരാളികളായാല്‍പോലും” എന്ന് അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും സമ്മര്‍ദ ഫലമായല്ല പാര്‍ട്ടി തീരുമാന പ്രകാരമാണ് അമേരിക്കയുമായി സൗഹൃദം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. താന്‍ അവരുമായി സംസാരിച്ചിട്ടില്ലെന്നും ഫിദല്‍ കാസ്‌ട്രോ വ്യക്തമാക്കി.
ഹവാന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Latest