Kerala
ആര്‍ എസ് പിയുടേത് പൂര്‍ണ വഞ്ചനയെന്ന് പിണറായി
കൊല്ലം: ഇടതു മുന്നണി വിട്ട ആര്‍ എസ് പി തീരുമാനത്തെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആര്‍ എസ് പി കാണിച്ചത് പൂര്‍ണ വഞ്ചനയാണെന്ന് പിണറായി പറഞ്ഞു. സി പി എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ എസ് പിയുടെ കാര്യത്തില്‍ കൊല്ലത്തെ സഖാക്കള്‍ പാര്‍ട്ടിയെ അവിശ്വസിക്കുന്നതെന്തിനാണെന്ന് പിണറായി ചോദിച്ചു. പരമയോഗ്യന്‍ പോയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും എന്‍ കെ പ്രേമചന്ദ്രനെ ഉദ്ദേശിച്ച് പിണറായി പറഞ്ഞു.
---- facebook comment plugin here -----