Connect with us

Gulf

യു എ ഇ യാത്രാവിമാനത്തിന് ബഗ്ദാദില്‍ വെടിയേറ്റു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ യു എ ഇയുടെ യാത്രാവിമാനത്തിന് നേരെ വെടിവെപ്പ്. യു എ ഇയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈദുബായ് വിമാനത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആളപായമില്ല. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇതുവഴിയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.

Latest