Connect with us

Wayanad

പുളിഞ്ഞാമ്പാറ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

Published

|

Last Updated

വെള്ളമുണ്ട: എടവക കല്ലോടി പുളിഞ്ഞാമ്പാറ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ക്വാറി പ്രവര്‍ത്തനം കാരണം സൈ്വര ജീവിതം തടസ്സപ്പെട്ടതായി കാണിച്ച് പ്രദേശ വാസി നല്‍കിയ ഹരജിയിലാണ് കോടതി വിധി.
ക്വാറി പ്രവര്‍ത്തനാവശ്യമായ പരിസ്ഥിതികാനുമതിയുള്‍പ്പെടെയുള്ള രേഖകള്‍ നേടിയിട്ടില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എടവക വില്ലേജിലെ 356/2,354/2 എന്നീ നമ്പറുകളില്‍ 20 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കരിങ്കല്‍ ഖനനം പ്രദേശത്തെ വീട്ടുകാര്‍ക്ക് ദുരിതമാകുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ക്വാറിയില്‍ നടക്കുന്ന ഉഗ്രസ്‌ഫോടനങ്ങള്‍ തങ്ങളുടെ വീടുകള്‍ക്കുള്‍പ്പെടെ കേടുപാടുകള്‍ സംഭവിക്കുന്നതായും ഇവര്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ താല്‍ക്കാലികമായ ഏതാനും ദിവസങ്ങള്‍ മാത്രം ക്വാറി പ്രവര്‍ത്തനം തടഞ്ഞെഹ്കിലും വീണ്ടും പ്രവര്‍ത്താനുമതി നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സമീപവാസിയായ കുന്നത്ത് എല്‍സി ജോസ് നല്‍കിയ ഹരജിയാണ ഹൈക്കോടതി പരിഗണിച്ചത്. ഇത് പ്രകാരം വാദം കേട്ട കോടതി കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കാനാവശ്യമായ രേഖകള്‍ ക്വാറിയുടമ നിയമ വിധേയമായി പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം മറികടന്നാണ് ക്വാറിക്ക് പ്രവര്‍ത്താനാനുമതി നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. പാരിസ്ഥികാനുമതി ലഭിച്ച് മുഴുവന്‍ രേഖകളും ഹാജരാക്കുന്നത് വരെ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ആദിവാസികളുള്‍പ്പെടെ ക്വാറിയോട് ചേര്‍ന്ന് താമസിക്കുന്ന ആറോളം വീട്ടുകാരാണ് ക്വാറിക്കെതിരെ രംഗത്തുള്ളത്. ജില്ലയിലെ പ്രകൃതി സംരക്ഷണ സമിതിയുള്‍പ്പെടെ ക്വാറിക്കെതിരെ നിലനിന്നിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ക്വാറി നിയമങ്ങള്‍ വകവെക്കാതെ പ്രവര്‍ത്തിക്കുകയായിരുന്നു.

Latest