Connect with us

Palakkad

മാവോയിസ്റ്റ് നീക്കം: കോയമ്പത്തൂര്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

Published

|

Last Updated

കോയമ്പത്തൂര്‍: തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്ന പ്രദേശങ്ങളിലെ മാവോവാദി നീക്കം തടയാന്‍ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കേരളത്തില്‍ അങ്ങിങ്ങായി തലപൊക്കിയിരിക്കുന്ന മാവോവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. നീലഗിരി, ധര്‍മപുരി, പാലക്കാട് പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ക്രമസമാധാനപാലനവിഭാഗം എ ഡി ജി പി ടി കെ രാജേന്ദ്രന്‍, പ്രത്യേക ദൗത്യസേനാനേതാവ് ശങ്കര്‍ ജിവാള്‍, പശ്ചിമമേഖലാ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ ശങ്കര്‍, കോയമ്പത്തൂര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയുഷ്മണി തിവാരി, കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
കേരളത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ക്കും ഓഫീസുകള്‍ക്കും നേരെയുണ്ടായ അക്രമങ്ങള്‍ യോഗം ചര്‍ച്ചചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ പറഞ്ഞു. തമിഴ്‌നാട്‌കേരള അതിര്‍ത്തിയില്‍ വനംമേഖലയില്‍ പോലീസും വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്തമായി തീവ്രവാദികളെ തടയാനും കണ്ടെത്താനും പരിശോധന നടത്തുന്നുണ്ട്. ആവശ്യമായ തന്ത്രങ്ങള്‍ മെനയാനും ജാഗ്രതപുലര്‍ത്താനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനുമായിരുന്നു ചര്‍ച്ച. മാവോവാദികള്‍ തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ ഇടയുള്ളതായി റിപ്പോര്‍ട്ടുകളില്ലെന്നും കമ്മീഷണര്‍ പറയുന്നു.

Latest