Connect with us

Gulf

ദുബൈയില്‍ കൃഷിയെ തൊട്ടറിഞ്ഞ 'തൊട്ടാവാടി'

Published

|

Last Updated

ദുബൈ: കുട്ടികള്‍ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുന്ന കൃഷിപാഠങ്ങളുമായി കുണ്ടറ കല്‍ച്ചറല്‍ ആന്‍ഡ് എന്‍ ആര്‍ ഐ വെല്‍ഫയര്‍ അസോസിയേഷനും (കെ സി എ), പ്രസക്തിയും ചേര്‍ന്ന് ദുബൈയില്‍ “തൊട്ടാവാടി” ക്യാമ്പ് സംഘടിപ്പിച്ചു. നേഴ്‌സറി തലം മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികളാണ് “തൊട്ടാവാടി” പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തത്.
ഡോ. ഷീജ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രഞ്ജല്‍ ഗാനാലാപനം നടത്തി. കുട്ടികള്‍ക്കായി ചിത്ര രചന വര്‍ക്‌ഷോപ്പ് നടന്നു. ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ ജെ റോയിച്ചന്‍, ഡോ. നിഷ വര്‍ഗീസ്സ് എന്നിവര്‍ ഇന്‍സ്ട്രക്ടര്‍മാരായിരുന്നു.
“നന്മയോടൊപ്പം ഒന്നായി മുന്നോട്ട്” എന്ന ആശയവുമായി സംഘടിപ്പിച്ച ക്യാമ്പില്‍ എഴുപതോളം കുട്ടികള്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നുമെത്തിയ കുട്ടികള്‍ക്ക് വിത്ത് വിതയ്ക്കല്‍, ചെടി നടീല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തനങ്ങളും കൃഷിശാസ്ത്രം വിശദീകരിക്കുന്ന ക്ലാസ്സും, പൂമ്പാറ്റ നിര്‍മാണവും, അക്ഷര മരവുമെല്ലാം നവ്യാനുഭവമായി. കുട്ടികളുടെ ക്യാമ്പ് “നെല്ലി”യെന്ന പേരില്‍ പത്രവും തയ്യാറാക്കി. റൂഷ് മെഹര്‍, ജാസിര്‍ ഇരമംഗലം, റഷീദ് അയിരൂര്‍, നജി ചന്ദ്രന്‍, മുഹമ്മദ് അസ്ലാം, വേണുഗോപാല്‍ മാധവ് എന്നിവര്‍ കഌസ്സുകള്‍ക്കും പഠന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
സമാപന സമ്മേളനം കെ സി എ പ്രസിഡന്റ് ഉദ്ഘാടനം ജുബില്‍ ജിയോ മാത്യൂസ് ഉദ്ഘാടനം ചെയ്തു. അജി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജിബു ഐ. ജോണ്‍, അബ്ദുള്‍ നവാസ്, രഞ്ജന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

 

Latest