Connect with us

Palakkad

റോഡ് സുരക്ഷാ വാരാചരണത്തില്‍ ട്രാഫിക് ബോധവത്കരണം

Published

|

Last Updated

പാലക്കാട്: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും പാലക്കാട് ഗവ. പോളിടെക്‌നിക്ക് കോളേജിലെ റോഡ് സേഫ്റ്റി ക്ലബ് അംഗങ്ങളും ചേര്‍ന്ന് റോഡ് പരിശോധനയും റോഡ് ഉപയോഗത്തില്‍ ബോധവത്ക്കരണവും നടത്തുകയും തുടര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ എ.കെ. രാജീവന്‍, എ. സാജു, ബക്കര്‍, അജിത്ചന്ദ്രന്‍, ബിജുലാല്‍ എന്നിവരും പോളിടെക്‌നിക്ക് അധ്യാപകരുമായ ഷെറിന്‍ പ്രസൂണ്‍, ദീപക് എന്നിവരും മോട്ടോഴ്‌സ് മാനേജര്‍മാരായ ഷിജു തോമസ്, സുരേഷ്, സുരേഷ് വില്‍ഫ്രഡ് എന്നിവരും പങ്കെടുത്തു.
റോഡുസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കണ്ണാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും മോട്ടോര്‍ വാഹന വകുപ്പും സഹകരിച്ച് കണ്ണാടിയിലും പരിസരത്തും വാഹന പരിശോധന നടത്തി. നൂറോളം വാഹനങ്ങള്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനി സംഘം പരിശോധനക്ക് വിധേയമാക്കി. നിരവധി നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടി ഉദേ്യാഗസ്ഥരെ ഏല്‍പ്പിച്ചു. ഹെല്‍മറ്റ് ഉണ്ടായിട്ടും ഉപയോഗിക്കാതെ വന്ന ഇരുചക്രവാഹന യാത്രക്കാരെ ഹെല്‍മറ്റ് ധരിപ്പിച്ചും, ചിന്‍ സ്ട്രാപ്പ് മുറുക്കിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവരെ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ചുമാണ് സംഘം പരിശോധന പൂര്‍ത്തിയാക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സാജു ബക്കര്‍, എ കെ രാജീവ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍മാരായ അജിത് ചന്ദ്രന്‍, പി ബിജുലാല്‍, റാം എന്നിവരെ കൂടാതെ ഡ്രൈവര്‍ ഗണേശന്‍, കണ്ണദാസ് എന്നിവര്‍ പങ്കെടുത്തു.

Latest