Connect with us

Palakkad

ഭക്ഷണശാലകള്‍ അടിച്ചു തകര്‍ത്ത സംഭവം: കേസ് പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

Published

|

Last Updated

പാലക്കാട്: ചന്ദ്രനഗറില്‍ കെഫ്‌സി, മക്‌ഡോണല്‍സ് ഭക്ഷണശാലകള്‍ അടിച്ച് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ജില്ലാ കോടതി 24ലേക്ക് മാറ്റി.
പ്രതികളായ കാസര്‍ഗോഡ് ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത് പ്രഭാകരന്‍(24), തെക്കേ തൃക്കിരിപ്പൂര്‍ ഇളമ്പച്ചിതെക്കുമ്പാട്ട് അരുണ്‍ബാലന്‍(21) എന്നിവര്‍ കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ ജഡ്ജി ജോതീന്ദ്രകുമാര്‍ കേസ് മാറ്റിവെച്ചത്.
കൊച്ചി നീറ്റാജലാറ്റില്‍ അക്രമണവുമായി ബന്ധമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിന് ഏറണാകുളം കോടതി ഏറണാകുളത്തെ പോലീസിന് ചോദ്യം ചെയ്യുന്നതിന് രണ്ട് ദിവസം കൂടി സമയം നീട്ടി കൊടുത്തുകയായിരുന്നു. ഇന്ന് റിമാന്റ് കാലവധി കഴിയുന്ന പ്രതികളെ എറണാകുളം, പാലക്കാട് കോടതിയില്‍ ഹാജരാക്കണം.
ചോദ്യം ചെയ്യുന്നതിന് എറണാകുളം കോടതി സമയം നീ്ട്ടി കൊടുത്തത് സംബന്ധിച്ച ഫാക്‌സ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പാലക്കാട് ജില്ലാകോടതി രണ്ട് പേരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനും സംഭവവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കുന്നതിന് 24 വരെ നീട്ടി വെച്ചുള്ള ഉത്തരവിട്ടത്.

Latest