Connect with us

Kozhikode

താജുല്‍ഉലമാ സ്മാരക ഗ്രന്ഥം പ്രകാശനം നാളെ

Published

|

Last Updated

കോഴിക്കോട്: താജുല്‍ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി സ്മാരക ഗ്രന്ഥം താജുല്‍ഉലമയുടെ ഒന്നാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് നാളെ എട്ടിക്കുളത്ത് പ്രകാശനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന പ്രകാശന ചടങ്ങില്‍ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ബുഖാരി വൈലത്തൂര്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ, ഉള്ളാള്‍ സയ്യിദ് മദനി കോളജ് പ്രസിഡന്റ് ഹംസ ഹാജി, കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ, ജബ്ബാര്‍ ഹാജി ചെന്നൈ, ഉമര്‍സാഹിബ് കര്‍ണാടക തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.