Connect with us

Gulf

തൊഴില്‍ തട്ടിപ്പിന് ഇരയായ പുള്ളൂട്ട് സ്വദേശി നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

ഷാര്‍ജ: തൊഴില്‍തട്ടിപ്പിന് ഇരയായി ഷാര്‍ജയിലെത്തിയ പുള്ളൂട്ട് സ്വദേശി സഹീര്‍ നെടുംതാഴത്ത് ഇബ്രാഹീം ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമസഹായത്താല്‍ നാട്ടിലേക്ക് മടങ്ങി
ലെബനോന്‍ സ്വദേശി ഖാലിദ് ഫറാഷയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ ദാറുല്‍ ഫറാഷ എന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ലോഡിംഗ് തൊഴിലാളിയായാണ് 2014 തുടക്കത്തില്‍ സഹീര്‍ എത്തുന്നത്.
ജോലിയില്‍ പ്രവേശിച്ച ശേഷം കൃത്യമായി വേതനം നല്‍കുകയോ വീസ സ്റ്റാംപിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തില്ല. ഇതിനിടയില്‍ ഈ സ്ഥാപനം മറ്റൊരാള്‍ക്ക് വില്‍ക്കുകയും ഖാലിദ് യു എ യില്‍ നിന്ന് പോകുകയും ചെയ്തു. ഈ തൊഴിലുടമയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫലാഫില്‍ അല്‍ തമനി എന്നസ്ഥാപനത്തിലെ വിസയിലായിരുന്നു സഹീര്‍. എന്നാല്‍ ഈ സ്ഥാപനത്തില്‍ തൊഴില്‍ നല്‍കുവാനോ ശമ്പള കുടിശ്ശിക നല്‍കി വിസ റദ്ദാക്കാനോ തൊഴിലുടമ തയ്യാറായില്ല. പല തവണ വിസ റദ്ദാക്കാന്‍ ആവശ്യപ്പെട്ടങ്കിലും കമ്പനി അധികൃതര്‍ ഇത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഈ അവസരത്തിലാണ് പത്രത്തിലൂടെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമസഹായത്തെ കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ നിയമ സഹായത്തിനായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു.
സ്ഥാപനത്തിലെത്തിയ സഹീറിന് സൗജന്യ നിയമ സഹായ പദ്ധതിയിലൂടെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ വീസ ക്യന്‍സലേഷന്‍ നടപടികള്‍ക്ക് വേണ്ട സഹായങ്ങള്‍ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ചെയ്തു കൊടുത്തു. തൊഴില്‍ മന്ത്രാലയത്തിലും തൊഴിലുടമ നിഷേധ സമീപനമാണ് സ്വീകരിച്ചത് എന്നും അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ പരിശ്രമത്താല്‍ തൊഴില്‍ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു. തൊഴില്‍ മന്ത്രാലത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാട്ടിലേക്കുള്ള വിമാനടിക്കറ്റും ശമ്പളകുടിശ്ശികയും സഹീറിന് തൊഴിലുടമ നല്‍കി.