Connect with us

Wayanad

ഫഌവര്‍ഷോ 2015: വേറിട്ട അനുഭവമായി മെഡിക്കല്‍ എക്‌സിബിഷന്‍

Published

|

Last Updated

കല്‍പ്പറ്റ: ഹൃദയവും കിഡ്‌നിയുംകരളും ……. ഒരു മനുഷ്യശരീരത്തിലെ എല്ലാഅവയവങ്ങളുടെയുംവേറിട്ട കാഴ്ചയൊരുക്കി ഡി എം വിംസ്‌മെഡിക്കല്‍ കോളജിന്റെമെഡിക്കല്‍ എക്‌സിബിഷന്‍ ഫഌവര്‍ഷോയില്‍എത്തുന്ന ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. വിജ്ഞാനവും, ആശ്ചര്യവുംകോര്‍ത്തിണക്കി തുറന്ന് വച്ച മനുഷ്യശരീരം ഇതിലെഏറ്റവും ആകര്‍ഷകമായ ഒന്നാണ്. ക്യാന്‍സര്‍, ആമാശയം,സ്തനാര്‍ബുദം, ഗര്‍ഭപാത്രത്തിലെ മുഴ, രക്തപ്രവാഹം നിലച്ച ജീര്‍ണിച്ച കാല്‍, ക്യാന്‍സര്‍ ബാധിച്ച ശ്വാസകോശം, മൂത്രാശയത്തിലെ കല്ല്, ജ•വൈകല്യമുള്ള ഗര്‍ഭസ്ഥശിശു, അണ്ഡാശയ ക്യാന്‍സര്‍, തൈറോയിഡ്‌ഗോയിറ്റര്‍, മൂത്രസഞ്ചി, ഗര്‍ഭാശയം, വൃക്ക, കരള്‍, ചെറുകുടല്‍, ആഗ്‌നേയഗ്രന്ഥി, അന്നനാളവും ആമാശയവും, മസ്തിഷ്‌കം, ഹൃദയം, പിത്താശയം തുടങ്ങി മനുഷ്യശരീരത്തിലെ തൊണ്ണൂറോളം അവയവങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.
കൂടാതെ ദൈനദിന ജീവിതത്തില്‍ നാം പുലര്‍ത്തേണ്ടതും അനുവര്‍ത്തിക്കേണ്ടതുമായ ജീവിതചര്യകളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ആരോഗ്യശീലങ്ങളെക്കുറിച്ചുമുള്ള വിവിധ ചാര്‍ട്ടുകളുടെ പ്രദര്‍ശനവും, മെഡിക്വിസും എക്‌സിബിഷനില്‍ നടന്നുവരുന്നു.
വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇത്തരംകാഴ്ചകള്‍ പൂക്കളുടെയും മറ്റ് വിനോദോപാധികളുടെയും ഇടയില്‍ നിന്ന് വിജ്ഞാനത്തിന്റെ മറ്റൊരുലോകത്തേക്ക് നമ്മെ നയിക്കുന്നു.മെഡിക്കല്‍എക്‌സിബിഷന്റെ ഔദോഗികഉദ്ഘാടനം വയനാട് ഡി എം ഒ. ഡോ. നിതാ വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വയനാട് ഫഌവര്‍ഷോ ചെയര്‍മാന്‍ സദാനന്ദന്‍, മനോജ്‌കൊളവയല്‍, അബ്ദുള്ള, അഫീസ് മുഹമ്മദ്, ഇസ്മാഈല്‍ തൈവളപ്പില്‍,. സി കെ രതീഷ്‌കുമാര്‍, അറയ്ക്കല്‍ സലീം, ഡി എം വിംസ്‌മെഡിക്കല്‍ കോളജ്‌വൈസ് പ്രന്‍സിപ്പല്‍ ഡോ. ശേഷ്ഗിരി, ചീഫ്അഡ്മിനിട്രേറ്റര്‍ ദേവാനന്ദ് കെ ടി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രദീപ്കുമാര്‍ ഷേണായ്തുടങ്ങിയവര്‍ പങ്കെടുത്തു.

Latest