Connect with us

Ongoing News

ഒന്നാം വേദി വന്‍ സുരക്ഷയില്‍

Published

|

Last Updated

കോഴിക്കോട്: 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സുരക്ഷയൊരുക്കുന്നതിന്റെ പ്രത്യേകത കൊണ്ടും ഏറെ ശ്രദ്ധേയമാകുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഒന്നാം വേദിക്കരികില്‍ കലോല്‍സവം അവസാനിക്കും വരെ സുരക്ഷക്കായി വന്‍ പോലീസ് സന്നാഹം.
ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സജു, ഒരു വനിതയുള്‍പ്പെടെയുള്ള മൂന്ന് സി ഐമാര്‍, ഇവരെ കൂടാതെ 100 പൊലീസുകാരുമാണ് ചുമതലയിലുള്ളത്.
ഇതുകൂടാതെ ഇന്‍സ്‌പെക്ടര്‍ മഹേഷ് ചന്ദ്ര, എസ് ഐമാരായ എ കണ്ണന്‍, എം പ്രേമാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സുരക്ഷക്കുണ്ട്.
അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ കോളജില്‍ മൂന്ന് യൂണിറ്റ് ഫയര്‍സര്‍വീസ് സംഘവുമുണ്ട്. 30 ഫയര്‍മാന്‍മാരും അഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെട്ട സംഘം സാമൂതിരി സ്‌കൂളിലും ക്രിസ്ത്യന്‍ കോളജിലുമായി കലോത്സവത്തിന് സുരക്ഷയൊരുക്കാന്‍ സജ്ജമായിട്ടുണ്ട്

Latest