Connect with us

National

ജെറ്റ് ഓഹരി നരേഷ് ഗോയല്‍ പണയം വച്ചെന്നു വാര്‍ത്ത

Published

|

Last Updated

മുംബൈ: ജെറ്റ് എയര്‍വേസ് സ്ഥാപകനും ചെയര്‍മാനുമായ നരേഷ് ഗോയല്‍ മുഴുവന്‍ ഓഹരികളും ബാങ്കിന് ഈട് നല്‍കിയെന്നു വാര്‍ത്ത. വിവരം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിനെ അറിയിച്ചെന്നുംഇന്ന് രാവിലെ മുതല്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ജെറ്റ് എയര്‍വേസ് തയ്യാറായില്ല.
പഞ്ചാബ് നാഷനല്‍ ബാങ്കിനാണ് ജെറ്റ് എയര്‍വേസില്‍ ഗോയലിന്റെ കൈവശമുള്ള 5.79 കോടി ഓഹരികളും വായ്പയ്ക്ക് ഈടു നല്‍കിയിരിക്കുന്നത് എന്നായിരുന്നു വാര്‍ത്ത. ഈ ഓഹരികളുടെ മൂല്യം ഇപ്പോള്‍ 2,600 കോടി രൂപ വരും. കമ്പനിയുടെ മൊത്തം ഓഹരിയുടെ 51 ശതമാനമാണിത്. 24 ശതമാനം ഓഹരി ഇത്തിഹാസ് എയര്‍വേസിനാണ്. ശേഷിക്കുന്ന ഓഹരികള്‍ ചെറുകിട നിക്ഷേപകരുടെ കയ്യിലുമാണ്.
വാര്‍ത്ത വന്നതോടെ ജെറ്റ് എയര്‍വേസിന്റെ ഓഹരിമൂല്യത്തില്‍ നാലു ശതമാനം ഇടിവ് ഉണ്ടായി.
കഴിഞ്ഞ കുറെ മാസങ്ങളായി കനത്ത നഷ്ടത്തിലാണ് ജെറ്റ് എയര്‍വേസ് പ്രവര്‍ത്തിക്കുന്നത്. വ്യോമയാന രംഗത്ത് ആകെ ഉണ്ടായിരിക്കുന്ന മാന്ദ്യമാണ് ജെറ്റിനേയും ഗുരുതരമായി ബാധിച്ചത്. എണ്ണായിരം കോടിരൂപയുടെ കടം നിലവില്‍ കമ്പനിക്കുണ്ട്.
കൈവശമുള്ള മുഴുവന്‍ ഓഹരികളും ബാങ്കില്‍ വായ്പയ്ക്കായി ഈട് നല്‍കുക എന്നത് അസാധാരണ സംഭവമാണ്. ഇതിലേക്കു നയിച്ച കാരങ്ങള്‍ വ്യക്തമല്ല.