Connect with us

Kozhikode

പ്രവാചക അധ്യാപനങ്ങള്‍ കാലത്തെ അതിജീവിക്കും: പേരോട്‌

Published

|

Last Updated

നാദാപുരം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനം എക്കാലത്തും പ്രസക്തമാണെന്നും കാലത്തെ അതിജീവിക്കുന്ന പ്രത്യയശാസ്ത്രമാണെന്നും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു. ഇസ്‌ലാമിന്റെ കര്‍മ മണ്ഡലങ്ങളും വിശ്വാസ കാര്യങ്ങളും മനുഷ്യന്റെ മനസ്സിനും ശരീരത്തിനും അനാരോഗ്യം നല്‍കുന്ന സമസ്യകള്‍ക്ക് പരിഹാരമാകുന്നു. മതലോകത്തെ കണ്ടുപിടിത്തങ്ങള്‍ ഇതില്‍ കൂടുതല്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാറക്കടവില്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ് ഹുസൈന്‍ സഖാഫി പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ത്വാഹ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുമ്മോളി ഇബ്‌റാഹീം സഖാഫി അധ്യക്ഷത വഹിച്ചു. ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത്, കെ കെ ഉസ്മാന്‍ ഹാജി, വളയം മമ്മു ഹാജി, നെല്ലിയാട്ട് മായന്‍ഹാജി, മുത്വലീബ് സഖാഫി, മുനീര്‍ സഖാഫി, റഹിം സഖാഫി സംബന്ധിച്ചു. മൂന്ന് ദിവസങ്ങളിലായ് നടക്കുന്ന പ്രഭാഷണം വ്യാഴാഴ്ച സമാപിക്കും.