Connect with us

Wayanad

റേഷന്‍ കാര്‍ഡിനായി സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഫോട്ടോ എടുക്കല്‍ തടയും

Published

|

Last Updated

കല്‍പ്പറ്റ: നിരവധി ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്തി ഇലക്ഷന്‍ ഐഡി, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് ഫോട്ടോ എടുപ്പ് എന്നീ േേജാലികള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ച് ഫോട്ടോഗ്രാഫര്‍മാരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് റേഷന്‍ കാര്‍ഡിന് വേണ്ടി സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഫോട്ടോ എടുപ്പ് തടയുമെന്ന് ആള്‍കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്വകാര്യവ്യക്തികള്‍ നടത്തുന്ന വ്യക്തിപരമായ വിവരശേഖരണത്തിന്റെ സുരക്ഷിതത്വം വളരെകുറവാണെന്നും സാമ്പത്തികലാഭം ലാക്കാക്കിയാണ് മന്ത്രി അനൂപ് ജേക്കബ്ബ് ആവശ്യപ്പെട്ടിട്ടും റേഷന്‍കാര്‍ഡ് ഫോട്ടോ എടുപ്പ് സ്വകാര്യവ്യക്തികള്‍ക്ക് കരാറടിസ്ഥാനത്തില്‍ നല്‍കിയതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ആധുനിക ക്യാമറ ഉപയോഗിച്ച് ഫോട്ടോ എഠുക്കുന്നതിന് പകരം വളരെ നിലവാരം കുറഞ്ഞ വെബ്ക്യാമറ ഉപയോഗിച്ചാണ് ഫോട്ടോ എടുപ്പ് നടത്തുന്നത്. ഇതുകൊണ്ടാണ് ഫോട്ടോയില്‍ പലതും തിരിച്ചറിയാന്‍ കഴിയാതെവരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഫോട്ടോഗ്രാഫേഴ്‌സ് ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 17ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും ഫോട്ടോഗ്രാഫര്‍മാരുടെ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് സോമസുന്ദരന്‍, ജില്ലാസെക്രട്ടറി അജി, സംസ്ഥാന സെക്രട്ടറി ജോയി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest