Connect with us

Ongoing News

ദേശീയ ഗെയിംസ്: കേരള അത്‌ലറ്റിക്‌സ് ടീം പ്രഖ്യാപിച്ചു

Published

|

Last Updated

കൊച്ചി: 35-ാമത് ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു. ദേശീയ-അന്തര്‍ദേശീയ താരങ്ങളടങ്ങുന്ന 90 അംഗ ജംബോ ടീമായിരിക്കും കേരളത്തിന്റെ കൊടിക്കീഴില്‍ അണിനിരക്കുക. 46 പുരുഷന്മാരും 44 വനിതകളും ഉള്‍പ്പെടുന്നതാണ് കേരള ടീം.

പുരുഷവിഭാഗത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ് ജി എബ്രഹാം, ജിതിന്‍ പോള്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിന്റോ മാത്യു, 1500 മീറ്ററില്‍ സജീഷ് ജോസഫ്, സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ സുവര്‍ണ്ണ രാജകുമാരന്‍ മുഹമ്മദ് അഫ്‌സല്‍, ഹൈജമ്പില്‍ ശ്രീനിത്ത് മോഹന്‍, ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി എന്നീ പ്രമുഖര്‍ കേരളത്തിന് വേണ്ടി മെഡല്‍ കൊയ്ത്തിനിറങ്ങും. പുരുഷ വിഭാഗത്തില്‍ മുഹമ്മദ് അഫ്‌സലും സജീഷ് ജോസഫും 1500 മീറ്ററിന് പുറമെ 800 മീറ്ററിലും മത്സരിക്കും. 400 മീറ്ററില്‍ ബിബിന്‍ മാത്യുവും 200 മീറ്ററില്‍ രാഹുല്‍ ജി. പിള്ളയും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്ക് നിറംപകരാന്‍ ട്രാക്കിലിറങ്ങും.
വനിതാ വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേത്രി ടിന്റു ലൂക്കയാണ് സൂപ്പര്‍താരം. 400 മീറ്ററിലും 800 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും ടിന്റു മെഡല്‍ നേട്ടത്തിനായി ഇറങ്ങും. 200 മീറ്ററില്‍ മത്സരിക്കുന അനില്‍ഡ തോമസും 100 മീറ്ററില്‍ ഇറങ്ങുന്ന അഞ്ജു എം എം, 800 മീറ്ററില്‍ സിനി മാര്‍ക്കോസ്, ജെസ്സി ജോസഫ്, 1500 മീറ്റിറില്‍ ഒ പി ജെയ്ഷ, പി യു ചിത്ര, സിനി മാര്‍ക്കോസ് എന്നിവരും കേരളത്തിന്റെ മെഡല്‍ സ്വപ്‌നങ്ങള്‍ നിറംപകരാന്‍ ട്രാക്കിലുണ്ട്. ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ 5000 മീറ്ററിലും 10,000 മീറ്ററിലും കേരളത്തിനായി ഇറങ്ങും. പിയു ചിത്ര 5000 മീറ്ററിലും മത്സരിക്കും. 10,000മീറ്ററില്‍ എം ഡി താരയും പ്രീജക്കൊപ്പം കേരളത്തിന്റെ മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനിറങ്ങും.3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ എം വി രാമേശ്വരി, വി വി ശോഭ എന്നിവരും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ജു എം എം, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജിഷ വി വി, പോള്‍വോള്‍ട്ടില്‍ ചിഞ്ജു പ്രകാശ്, ലോംഗ്ജമ്പിലും ട്രിപ്പിള്‍ജമ്പിലും എം എ പ്രജുഷ, ഷോട്ട് പുട്ടില്‍ നീനീ എലിസബത്ത് ബേബി, ഹാമര്‍ ത്രോയില്‍ ആതിര മുരളീധരന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജിഷ. വി വി എന്നിവരാണ് കേരളത്തിനായി ഇറങ്ങുന്ന പ്രമുഖ താരങ്ങള്‍.

---- facebook comment plugin here -----

Latest