200 ആദിവാസികളെ പോലീസിലെടുക്കുമെന്ന് ചെന്നിത്തല

Posted on: January 9, 2015 6:44 pm | Last updated: January 10, 2015 at 12:13 am

ramesh chennithalaകോഴിക്കോട്: മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ 200 ആദിവാസികളെ അടിയന്തരമായി പോലീസിലെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് പി ഡബ്ലി യു ഡി റസ്റ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്. മാവോയിസ്റ്റുകളെ സഹായിക്കുന്നവരെ നിരീക്ഷിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.