Connect with us

Kozhikode

വിദ്യാര്‍ഥികളെ ഉപയോഗിച്ച് മദ്യം കടത്തുന്നു

Published

|

Last Updated

താമരശ്ശേരി: സ്‌കൂള്‍ യൂനിഫോമില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള മദ്യക്കടത്ത് വ്യാപകം. താമരശ്ശേരി, പുതുപ്പാടി പ്രദേശങ്ങളിലേക്കാണ് മാഹിയില്‍ നിന്ന് മദ്യം കടത്തുന്നത്. ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ ഇരു ചക്ര വാഹനങ്ങളില്‍ സ്‌കൂള്‍ യൂനിഫോമില്‍ മാഹിയിലെത്തി മദ്യവുമായി മടങ്ങുകയാണ് പതിവ്. ലാപ്‌ടോപ്പ് ബാഗിലും സ്‌കൂള്‍ ബാഗിലുമാണ് മദ്യക്കുപ്പികള്‍ ഇറക്കിവെക്കുന്നത്. താമരശ്ശേരി ചുടലമുക്ക് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ ഉപയോഗിച്ച് മദ്യം കടത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
മാഹിയില്‍ നിന്ന് ബൈക്കില്‍ മദ്യം കടത്തുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം എസ്റ്റേറ്റ് മുക്കില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ച ശേഷം വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചപ്പോള്‍ 30 കുപ്പി മദ്യം കണ്ടെത്തി. പിന്നീട് മദ്യവും ബൈക്കും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്ലാസ് കട്ട് ചെയ്തുള്ള മദ്യക്കടത്ത് രക്ഷിതാക്കള്‍ അറിയുന്നില്ലെന്നതും സകൂള്‍ അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നതും മദ്യലോപിക്ക് തുണയാകുകയാണ്.

 

Latest