Connect with us

Gulf

'പ്രവാസിവായന' പ്രകാശനം ചെയ്തു

Published

|

Last Updated

മക്ക:”വായിക്കുക”എന്നവതരിച്ച ഗുഹാമുഖത്ത് ഐ സി എഫ് മുഖപത്രം “പ്രവാസിവായന” പിറവികൊണ്ടു. പ്രവാസികള്‍ക്കുവേണ്ടി പുതിയൊരു വായനാ പരിസരം രൂപപ്പെടുത്താന്‍ പോകുന്ന മാസികയുടെ പ്രകാശനച്ചടങ്ങ് ഹിറാഗുഹാ മുഖത്തു വെച്ച് പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ നിര്‍വഹിക്കപ്പെട്ടു.
ഐ സി എഫ് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങളില്‍ നിന്ന് സഊദി നാഷനല്‍ പ്രസിഡന്റ്‌സയ്യിദ ്ഹബീബ് അല്‍ബുഖാരി ആദ്യകോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍ അബൂബക്കര്‍ അന്‍വരി രിയാദ്, മുജീബ് എ ആര്‍ നഗര്‍, അബ്ദുര്‍റഹീം പാപ്പിനിശ്ശേരി, അബ്ദുസ്സലാം വടകര, ഐ സി എഫ് സഊദി നാഷനല്‍പ്രതിനിധികളായ ബശീര്‍ എറണാകുളം, അശ്‌റഫലി ജൂബൈല്‍, ശാഫി മുസ്‌ലിയാര്‍ ജിദ്ദ, സൈതലവി സഖാഫി മക്ക, അബ്ദുര്‍റഹീം വണ്ടൂര്‍ ജിദ്ദ, സംബന്ധിച്ചു.

Latest