Connect with us

Kozhikode

റോഡ് പണി മുടങ്ങിയതിനെച്ചൊല്ലി വികസന സമിതിയില്‍ വിമര്‍ശം

Published

|

Last Updated

വടകര: താലൂക്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ റോഡുകളുടെ പുതുക്കിപ്പണിയലിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ ടാര്‍ അനുവദിക്കാത്തതിനെച്ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശം.
ജനുവരി ഒന്നിന് മുമ്പായി റോഡ് പണി തുടങ്ങാന്‍ 100 ലോഡ് ടാര്‍ ആവശ്യപ്പെട്ടിട്ട് ഒമ്പത് ലോഡ് ടാര്‍ മാത്രമാണ് അനുവദിച്ചത്. ടാര്‍ അനുവദിക്കാത്തത് മൂലമാണ് അറ്റകുറ്റപ്പണികള്‍ അടക്കമുള്ള ജോലികള്‍ മുടങ്ങിയതെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു.
ടാര്‍ പ്രശ്‌നം അടിയന്തരമായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. വടകര നഗരത്തില്‍ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നതായി യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ഈ കാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ നടപടി ഫലപ്രദമല്ലെന്ന് യോഗം വിലയിരുത്തി. ഹോട്ടലിലെ വില വര്‍ധന സംബന്ധിച്ച് ജനുവരി 12ന് നാല് മണിക്ക് സര്‍വ കക്ഷിയോഗം ചേരാന്‍ തീരുമാനിച്ചു. പുത്തൂര്‍ അസീസ് അധ്യക്ഷത വഹിച്ചു. ആര്‍ ഗോപാലന്‍, രവീന്ദ്രന്‍ കപ്പള്ളി, പി കെ ഹബീബ്, സി കെ കരീം, എം ബാലകൃഷ്ണന്‍, കോടോത്ത് അന്ത്രു, അഡ്വ. ഇ എം ബാലകൃഷ്ണന്‍, തഹസില്‍ദാര്‍ എം എന്‍ പ്രേംരാജ് പ്രസംഗിച്ചു.